ദോഹ: ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി. എറണാകളും തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്പിൽ പി.എം.മുഹമ്മദ് റഫീക്കിന്റെ മകൾ നൗറിൻ (26) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഭർത്താവ്: ജിഹാസ് (ഖത്തർ). മാതാവ്: ജസീല. മകൻ: ഹാദി (ഒരു വയസ്). സഹോദരൻ: അബ്ദുൽ അഹദ്.
കബറടക്കം ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ നടക്കും. നേരത്തെ ഗൾഫ് മാധ്യമം ഖത്തർ യൂണിറ്റിൽ വീഡിയോ പ്രൊഡക്ഷൻ നിർവഹിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്.
ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിന്റെ സഹോദ പുത്രിയുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.