2022 ലോകകപ്പ് : അതിരുകളില്ലാത്ത സാധ്യതകൾ -ഹസൻ ദവാദി

ദോഹ: 2022ലെ ലോകകപ്പ്​ അറബ്​ മേഖലക്ക് നൽകുന്നത്​ അതിരുകളില്ലാത്ത സാധ്യതകളാണെന്ന് സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ ഹസൻ ദവാദി. ജർമൻ ഫെഡറൽ പാർലമ​​െൻറ്​ സ്​പോർട്സ്​ അതോറിറ്റിയിൽ നടത്തിൽ പ്രസംഗത്തിലാണ് ഹസൻ ദവാദി ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തർ എല്ലാ മേഖലയിലും അതിവേഗം വികസിക്കുകയാണ്. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഇതിനകം ഏറ്റവും നല്ല രീതിയിലുള്ള പരിഹാരമാണ് കണ്ടത്. സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉറപ്പ് വരുത്തുന്ന രാജ്യമാണ് ഖത്തർ. ലോകകപ്പുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും അദ്ദേഹം അറിയിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനം, ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട സുരക്ഷ, ഖത്തറിലെ താമസം, വിസ, ഉപരോധം ലോകകപ്പ്​ പ്രവർത്തനങ്ങളെ എങ്ങിനെ ബാധിച്ചു തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഈ സമ്മേളനത്തിൽ ചർച്ച ചെയ്തത്. യൂറോപ്യൻ യൂനിയൻ പ്രതിനിധി, ഫിഫ പ്രതിനിധി, ജർമൻ സ്​പോർട്സ്​ അതോറിറ്റി പ്രതിനിധികൾ എന്നിവരാണ് സമ്മേളനത്തിൽ സംബന്ധിച്ചത്. ഗൾഫ് മേഖലയിൽ ആദ്യമായാണ് ലോകകപ്പ് എത്തുന്നത്. അത് കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര സാധ്യതകളാണ് ഇവിടെയുളളതെന്ന് ഹസൻ ദവാദി വ്യക്​തമാക്കി.
ഖത്തറിന് മാത്രമല്ല വിവിധ രാജ്യങ്ങൾക്ക് ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ജർമനിയിലെ 30 കമ്പനികളാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ലോക കപ്പിന് ഖത്തറി​​െൻറ സ്വപ്ന പദ്ധതിയായ ‘വിഷൻ 2030’ പൂർത്തീകരിക്കാൻ വലിയ സംഭാവന ചെയ്യാൻ കഴിയുമെന്ന് ജർമനിയിലെ ഖത്തർ അംബാസഡർ ശൈഖ് സൗദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി അഭിപ്രായപ്പെട്ടു.

Tags:    
News Summary - qatar worldcup-qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.