ഖത്തറിൽനിന്നുള്ള ദുരിതാശ്വാസ സഹായവുമായി വിമാനം പോർട്ട് ഓഫ് സുഡാനിലെത്തിയപ്പോൾ
Posted On
date_range Updated On
date_range സുഡാനിലേക്ക് ദുരിതാശ്വാസ സഹായങ്ങളുമായി ഖത്തർ
ദോഹ: ഭക്ഷ്യവസ്തുക്കളും താമസ സൗകര്യങ്ങളും ഉൾപ്പെടെ 27 ടൺ ദുരിതാശ്വാസ വസ്തുക്കളും വഹിച്ച് ഖത്തരി സായുധസേനയുടെ രണ്ട് വിമാനങ്ങൾ പോർട്ട് ഓഫ് സുഡാനിലെത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് എന്നിവയുടെ നേതൃത്വത്തിലാണ് ആഭ്യന്തര യുദ്ധത്തിന്റെ ദുരിതം പേറുന്ന സുഡാനിലെ ജനങ്ങൾക്ക് സഹായ വസ്തുക്കളെത്തിച്ചത്. 2023 മേയിൽ ആരംഭിച്ച ആഭ്യന്തര സംഘർഷത്തിനു പിന്നാലെ തുടങ്ങിയ എയർ ബ്രിഡ്ജിന്റെ ഭാഗമായാണ് ഖത്തറിന്റെ സഹായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.