ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും; കാനഡയുടെ പിന്തുണയെ സ്വാഗതം ചെയ്ത് ഖത്തർ

ദോഹ: ഫലസ്തീൻ രാജ്യം അംഗീകരിക്കുന്നതായുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മാൾട്ട പ്രധാനമന്ത്രി ഡോ. റോബർട്ട് അബേലയുടെയും പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് ഖത്തർ.ഇരു രാഷ്ട്രങ്ങളുടെയും നിലപാടുകൾ, യു.എൻ സുരക്ഷ കൗൺസിലിന്റെ പ്രമേയങ്ങളെ പിന്തുണക്കുന്നതും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നതുമാണ്.

ഫലസ്തീന്റെ സ്വയം നിർണയാവകാശത്തെയും 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള അവകാശത്തെയും ശക്തിപ്പെടുത്തുന്നതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

​ഫലസ്തീനിൽ സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കുന്നതിനുമായി ചേർന്ന, അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ചാണ് ഈ തീരുമാനങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത മറ്റു രാജ്യങ്ങളോടും സമാനമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - Qatar welcomes Canada's support for recognizing Palestine as a state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.