ഖത്തർ-യു.എ.ഇ ചലഞ്ച് ഷീൽഡ് കിരീടം നേടിയ ഷബാബ് അൽ അഹ്ലി ടീം
ദോഹ: ഖത്തർ-യു.എ.ഇ സൂപ്പർ കപ്പിന്റെ ഭാഗമായി വ്യാഴാഴ്ച അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ചലഞ്ച് ഷീൽഡ് കിരീടം നേടി ഇമാറാത്തി ക്ലബായ ഷബാബ് അൽ അഹ്ലി. തുടർച്ചയായി രണ്ടാം തവണയാണ് ഷബാബ് അൽ അഹ്ലി സൂപ്പർകപ്പിൽ മുത്തമിടുന്നത്. ആതിഥേയ സംഘമായ അൽ റയ്യാൻ എസ്.സിയെ 3-1ന് തരിപ്പണമാക്കിയായിരുന്നു കിരീടം. കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന മത്സരത്തിൽ ഖത്തറിൽ അൽ ദുഹൈലിനെ തോൽപിച്ചും ഷബാബ് കിരീടമണിഞ്ഞിരുന്നു.
യൂറി സിസർ, സർദാർ അസ്മൗൻ, ഗിയേർമോ ബല എന്നിവർ ഷബാബിനു വേണ്ടി സ്കോർ ചെയ്തു. അൽ റയാന്റെ ആശ്വാസ ഗോൾ സെൽഫായി എതിരാളികളുടെ വകയായിരുന്നു എത്തിയത്. അമീർ കപ്പ് റണ്ണേഴ്സ് അപ്പായ ഖത്തർ എസ്.സിയും യു.എ.ഇ പ്രസിഡന്റ്സ് കപ്പ് റണ്ണേഴ് അപ്പായ അൽ നസ്റും ഏറ്റുമുട്ടുന്ന സൂപ്പർ കപ്പ് ദുബൈയിലാണ് നടക്കുന്നത്. ചാമ്പ്യൻ ക്ലബുകളായ അൽ സദ്ദും അൽ വസ്ലും തമ്മിലെ മത്സരം ശനിയാഴ്ച രാത്രി ഏഴിന് ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കും.
ഞായറാഴ്ചയാണ് അൽ വഹ്ദ-അൽ വക്റ ടീമുകൾ ഏറ്റുമുട്ടുന്ന ചലഞ്ച് കപ്പ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.