Posted On
date_range Updated On
date_range യെമനിൽ ഖത്തർ റെഡ് ക്രസന്റ് ഡയാലിസിസ് സെന്റർ തുറന്നു
ദോഹ: ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹായത്തോടെ യെമനിലെ ലഹജ് പ്രവിശ്യയിൽ അൽ -ഹൗതയിലുള്ള ഇബ്നു ഖൽദൂൻ ആശുപത്രിയിൽ നിർമിച്ച അത്യാധുനിക ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു. ഏകദേശം 15 ലക്ഷം ഡോളർ ചെലവഴിച്ചാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ മൾട്ടി -സ്പെഷ്യാലിറ്റി സെന്റർ പ്രവർത്തനസജ്ജമാക്കിയത്. ലഹജിലെയും സമീപ പ്രദേശങ്ങളിലെയും വൃക്കരോഗികൾക്ക് മികച്ച ഡയാലിസിസ് സേവനങ്ങളും വിദഗ്ധ വൈദ്യപരിശോധനയും ഇവിടെ സൗജന്യമായി ലഭ്യമാകും.
വൃക്കരോഗികളുടെ ദുരിതം കുറക്കാനും ചികിത്സക്കായി മറ്റ് പ്രവിശ്യകളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ആരോഗ്യ മേഖലയിലും സാമൂഹിക വികസന രംഗത്തും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി നൽകുന്ന പിന്തുണയെ ലഹജ് ഗവർണർ മുറാദ് അൽ ഹാലിമി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.