ദോഹ: ഫെബ്രുവരി 24ന് നടന്ന ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ സീസൺ നാലിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ തയാറായി. ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഓൺലൈനിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിവിധ ദൂര വിഭാഗങ്ങളിൽ ഫിനിഷ് ചെയ്തവർക്കാണ് ‘ഖത്തർ റൺ’ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാവുന്നത്.
മത്സരങ്ങളിൽ പങ്കെടുത്ത് ഫിനിഷ് ചെയ്ത അത്ലറ്റുകൾക്ക് തങ്ങളുടെ പേര് സഹിതമാണ് സർട്ടിഫിക്കറ്റുകൾ തയാറാക്കിയത്. സർട്ടിഫിക്കറ്റുമായെത്തുന്നവർക്ക് ഖത്തറിലെ പ്രമുഖ ഫിറ്റ്നസ് സ്ഥാപനമായ ‘സിറ്റി ജിമ്മിൽ’ പരിശീലനത്തിന് ഇളവുകൾ ലഭിക്കുന്നതാണ്.
മാർച്ച് 10 മുതൽ 2024 ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ സിറ്റി ജിമ്മിന്റെ വിവിധ ബ്രാഞ്ചുകളിൽ പ്രവേശനം നേടുന്നവർക്കാണ് ‘ഖത്തർ റൺ’ സർട്ടിഫിക്കറ്റ് വഴി പരിശീലനത്തിൽ ഇളവുനൽകുന്നത്.
ഒരു വർഷത്തെ പരിശീലനത്തിന് 20 ശതമാനവും ആറു മാസത്തെ പരിശീലനത്തിന് 15 ശതമാനവും മൂന്നു മാസത്തേതിന് 10 ശതമാനവും ഇളവു ലഭിക്കും. നജ്മ, മൻസൂറ, ബിൻ ഉംറാൻ, അബു ഹമൂർ, വക്റ (പുരുഷന്മാർ), നജ്മ, മൻസൂറ, അൽ വക്റ (സ്ത്രീകൾ) എന്നീ ബ്രാഞ്ചുകളിൽ പ്രവേശനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.