ഹോം ക്വാറൻറീന്​ യോഗ്യതയുള്ളവരുടെ പട്ടിക ഖത്തർ പുതുക്കി

ദോഹ: ഹോം ക്വാറൻറീൻ യോഗ്യതയുള്ളവരുടെ പുതുക്കിയ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. ശനിയാഴ്ച മുതൽ പുതിയ പട്ടിക പ്രാബല്യത്തിൽ വരും. രാജ്യത്തേക്കുള്ള എല്ലാ അതിർത്തികളിലൂടെയും ഖത്തറിലെത്തുന്നവർ കോവിഡ്–19 േപ്രാട്ടോകോൾ പാലിക്കാൻ ബാധ്യസ്​ഥരാണ്.

മന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവന പ്രകാരം താഴെ പറയുന്ന വിഭാഗക്കാരെ ഹോട്ടൽ ക്വാറൻറീനിൽ നിന്ന്​ നീക്കുകയും അവർക്ക് ഹോം ക്വാറൻറീൻ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഖത്തരികൾ, താമസക്കാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം ഇത് ബാധകമാകും.

ഹോം ക്വാറൻറീൻ അനുവദിക്കപ്പെട്ടവർ:

1. 65 വയസ്സും അതിന് മുകളിലുള്ളവരും

2. അവയവമാറ്റമോ മജ്ജ മാറ്റിവെക്കലോ കഴിഞ്ഞവർ

3. ഇമ്യൂണോ സപ്രസീവ് തെറാപ്പി ആവശ്യമുള്ള ആരോഗ്യ പ്രവശ്നങ്ങളുള്ളവർ

4. ഹൃദ്രോഗമോ കൊറോണറി ആർട്ടറി രോഗമോ ഉള്ളവർ

5. ആസ്​തമയുള്ളവർ

6. കാൻസർ രോഗികൾ

7. ഗർഭിണികൾ

8. അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, മുല കൊടുക്കുന്ന അമ്മമാർ

9. വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ, ഡയാലിസിസിന് വിധേയമാകുന്നവർ

10. വിട്ടു മാറാത്ത കരൾ രോഗങ്ങളുള്ളവർ

11. കാൽ മുറിച്ച് മാറ്റിയവർ

12. ദൈനംദിന ജീവിതത്തിന് പരാശ്രയം വേണ്ട ഭിന്നശേഷിക്കാർ

13. ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ അമ്മമാരും

14. അപസ്​മാര രോഗികൾ

15. ഡയബറ്റിക് ഫൂട്ട് രോഗമുള്ളവർ

16. 10 ദിവസത്തിനുള്ളിൽ അടുത്ത ബന്ധു മരിച്ചവർ

17. ചികിത്സയിൽ കഴിയുന്ന, അടച്ചിട്ട അവസ്​ഥയിൽ കഴിഞ്ഞാൽ പ്രശ്നങ്ങളുണ്ടാകാനിടയുള്ള മാനസിക പ്രശ്നങ്ങളുള്ളവർ

18. ന്യൂറോപ്പതി, വൃക്ക, നേത്രരോഗങ്ങൾ തുടങ്ങി പ്രമേഹ സംബന്ധമായ സങ്കീർണതകളുള്ളവർ

19. മുതിർന്നവർ കൂടെയില്ലാത്ത, 18 വയസ്സിന് താഴെ പ്രായമുള്ളവർ

അതേസമയം, ഖത്തറിൽ നിന്ന് മടങ്ങുമ്പോൾ ബന്ധുക്കൾ ഉണ്ടായിരിക്കുകയും തിരിച്ച് വരുമ്പോൾ കൂടെയാരുമില്ലെങ്കിലും അവർക്ക് ഹോട്ടൽ ക്വാറൻറീൻ നിർബന്ധമായിരിക്കും. അവർ ഖത്തറിലേക്ക് മടങ്ങുമ്പോൾ ഹോട്ടൽ ബുക്ക് ചെയ്തിരിക്കണം. ഖത്തറിലെത്തുന്ന സന്ദർശകർക്കും ക്വാറൻറീനിൽ ഇളവുകളുണ്ടായിരിക്കുകയില്ല.

മാറാരോഗങ്ങളുള്ള യാത്രക്കാർ നിർബന്ധമായും 'മൈ ഹെൽത്ത് പോർട്ട'ലിൽ രജിസ്​റ്റർ ചെയ്ത് മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്​ ഥമാക്കിയിരിക്കണം. കൂടെ അംഗീകൃത ആരോഗ്യ കേന്ദ്രത്തിൽ നിന്നും യാത്രയുടെ 72 മണിക്കൂറിനുള്ളിൽ കോവിഡ്–19 നെഗറ്റീവ് റിസൾട്ടും നേടിയിരിക്കുകയോ അല്ലെങ്കിൽ എച്ച് എം സിയുടെയോ പി എച്ച് സി സിയുടെയോ വെബ്സൈറ്റിൽ നിന്ന് േക്രാണിക് കണ്ടീഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുകയോ ചെയ്തിരിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.