യമനിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി സജ്ജമാക്കിയ കുടിവെള്ള സംവിധാനങ്ങളിലൊന്ന്​

യമനിൽ കുടിവെള്ളപദ്ധതികളൊരുക്കി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി

ദോഹ: യമനിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ കുടിവെള്ള സംവിധാന പുനരധിവാസ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഇതിൻറ ഭാഗമായി 27 കിണറുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. യമനിലെ തെയ്സ്​ ഗവർണറേറ്റിലെ അശമായതൈൻ, അൽ മവാസിത്, ജബൽ ഹബാഷി എന്നീ ജില്ലകളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. അൽ ഹുദൈദ ഗവർണറേറ്റിലെ അൽ സുഖ്നാ, അൽ മറാവിയ ജില്ലകളിലും ഖത്തർ റെഡ്ക്രസൻറ് പുനരധിവാസ പ്രവർത്തനങ്ങൾ തുടരുന്നു.

പ്രദേശവാസികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് കിണറുകളുടെ ആഴം കൂട്ടലും പുതിയ കിണറുകൾ കുഴിക്കലും പദ്ധതിയിലുൾപ്പെടുന്നു. കൂടാതെ ശുദ്ധജല ടാങ്കുകൾ, വിതരണ പോയൻറുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പിങ്​ റൂമുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഖത്തർ റെഡ്ക്രസൻറ് നിർമിച്ചു നൽകും.

പദ്ധതികൾ നടപ്പാക്കുന്ന ജില്ലകളിലായി 25,000 പേരാണ് ഇതി െൻറ ഗുണഭോക്താക്കളാകുക.യമനിലെ പല ഭാഗങ്ങളിലായി കുടിവെള്ളത്തി െൻറയും ദൈനംദിന ഉപയോഗത്തിനുള്ള വെള്ളത്തി െൻറയും ക്ഷാമം രൂക്ഷമായി തുടരുകയാണ്. നിരവധി കിലോമീറ്ററുകൾ താണ്ടിയാണ് ജനങ്ങൾ വെള്ളം ശേഖരിക്കുന്നത്. യു.എൻ റിപ്പോർട്ടുകൾ പ്രകാരം മൂന്നിൽ രണ്ട് യമൻ നിവാസികളും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.