ദോഹ: പ്രവാസികൾക്ക് മെച്ചെപ്പട്ട ജീവിതവും സുഖസൗകര്യങ്ങളും നൽകുന്ന ഖത്തറിന് ആദരവുമായി പ്രവാസി ഇന്ത്യക്കാരുടെ സംഗീത–ദൃശ്യ വിരുന്ന്. ദോഹയിലെ ഇന്ത്യന്‍ കലാകാരന്മാരാണ് ‘ഐസ ഖത്തര്‍ ഹമാര’ എന്ന ആല്‍ബം തയാറാക്കിയത്. ആൽബത്തിെൻറ പ്രകാശനം ഐ.സി.സി വൈസ് പ്രസിഡൻറ് എ.പി മണികണ്ഠൻ നിർവഹിച്ചു.
ദ ആര്‍ട്ടിസ്റ്റ് സിനി പ്രൊഡക്ഷന്‍സിെൻറ ബാനറില്‍ പത്തനംതിട്ട തിരുവല്ല സ്വദേശിയും അഭിനേതാവുമായ മനോജ് നായരാണ് സംഗീത ആല്‍ബം സംവിധാനം ചെയ്തത്. ഉറുദു ഭാഷയിലുള്ള ഗാനത്തിെൻറ രചന നി ർവഹിച്ചത് സമീര്‍ എച്ച് മൂസയാണ്. ഗാനം ആലപിച്ചത് പ്രമുഖ പഞ്ചാബി ഗായകനും അവതാരകനുമായ മൊ ഹീന്ദര് ജലന്ധരി. ഹരിയും അമിതും ചേര്‍ന്നാണ് സംഗീതം നല്‍കിയത്. ഖത്തറിലുള്ള അന്‍പതോളം പേരാണ് ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സംവിധായകന് മനോജ് നായരും ഗായകന് മൊഹീന്ദര്‍ ജലന്തരിയും ആല്‍ബത്തില്‍ വേഷമിട്ടിട്ടുണ്ട്.
എല്ലാ മേഖലയിലും മുന്നേറുന്ന ഖത്തറിനോടും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയോടുമുള്ള സ്നേഹവും കടപ്പാടും പ്രതിഫലിപ്പിക്കുകയാണ് ആല്ബത്തിലൂടെയെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. നിരവധി ഖത്തരി സ്വദേശികളും ആൽബം തയാറാക്കാനായി സഹായിച്ചിട്ടുണ്ട്. മനോഹര ദൃശ്യങ്ങൾ അടങ്ങിയ ആൽബത്തിെൻറ സ്വദേശികൾ കൂടി വരുന്ന ഭാഗം ഉടൻ തയാറാവുമെന്നും അവർ പറഞ്ഞു. മനോജ് നായര്‍, മൊഹീന്ദര്‍ ജലന്തരി, സമീര്‍ മൂസ, സഞ്ജീവ് ശര്‍മ എന്നിവർ വാര്‍ത്താസമ്മേ ളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.