അ​ന്താ​രാഷ്​ട്ര സ​മാ​ധാ​നം, സു​ര​ക്ഷ: ഖ​ത്ത​റിെ​ൻ​റ പ​ങ്ക് വ​ലു​തെന്ന്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി

ദോ​ഹ: അ​ന്താ​രാഷ്​ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ഖ​ത്ത​റിെ​ൻ​റ പ​ങ്ക് വ​ലു​താ​ണെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. മാ​ഡ്രി​ഡി​ൽ അ​റ​ബ് ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ച വ​ട്ട​മേ​ശ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്​​പാ​നി​ഷ് സ​മൂ​ഹ​വു​മാ​യി അ​റ​ബ് ലോ​ക​ത്തിെ​ൻ​റ ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തി​ൽ അ​റ​ബ് ഹൗ​സിെ​ൻ​റ പ​ങ്ക് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

അ​റ​ബ് ലോ​ക​വും മ​റ്റു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, സാം​സ്​​കാ​രി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം സ​ന്ദ​ർ​ശ​ന​ങ്ങ​ളെ​ന്ന് സ്​​പെ​യി​ൻ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റും സ്​​പെ​യി​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ ഏ​റെ ദൃ​ഢ​ത കൈ​വ​ന്നി​രി​ക്കു​ന്നു​. അ​ന്താ​രാ​ഷ്ട്ര സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ഖ​ത്ത​റിെ​ൻ​റ പ​ങ്ക് വ​ലു​താ​ണെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സൂ​ചി​പ്പി​ച്ചു. 2022ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന ഖ​ത്ത​ർ ലോ​ക​ക​പ്പ് ത​യ്യാ​റെ​ടു​പ്പു​മാ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഖ​ത്ത​റിെ​ൻ​റ ശ്ര​മ​ങ്ങ​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.