ദോഹ: വ്യാപാരമേഖലയിൽ വിവിധ തലങ്ങളിൽ സഹകരിക്കാനായി ഖത്തർ^ശ്രീലങ്ക പ്രതിനിധികളുടെ ചർച്ച. ശ്രീലങ്കന്‍ വാണിജ്യ വ്യാപാര പ്രതിനിധിസംഘവുമായി ഖത്തര്‍ ചേംബര്‍ ആണ് ചര്‍ച്ച നടത്തിയത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്ക ഗവര്‍ണര്‍ ഇന്ദ്രജിത്ത് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ഔദ്യോഗികസന്ദര്ശനാര്ഥം ഖത്തറിലെത്തിയതായിരുന്നു ശ്രീലങ്കന്‍ സംഘം. വാണിജ്യ, സാമ്പത്തിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. ശ്രീലങ്കയിലെ ബാങ്കിങ്, ധനകാര്യമേഖലകളില്‍ ലഭ്യമായിട്ടുള്ള നിക്ഷേപ അവസരങ്ങളും വിലയിരുത്തി.
രണ്ടു രാജ്യങ്ങളിലെയും സ്വകാര്യമേഖലകള്ക്കിടയില് മികച്ച വാണിജ്യബന്ധമാണുള്ളതെന്ന് ഖത്തര്‍ ചേംബര്‍ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്മാന് മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തോവര്‍ പറഞ്ഞു. എല്ലാ മേഖലകളിലും വളര്‍ച്ചയും വികസനവുമുണ്ടായിട്ടുണ്ട്. വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള അവസരങ്ങള്‍ ശ്രീലങ്കയിലുണ്ട്. ശ്രീലങ്കയിലെ വ്യവസായ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ഖത്തരി വ്യാപാരികള്‍ വലിയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറുമായി വിവിധ സാമ്പത്തികമേഖലകളില്‍ സഹകരണം വിപുലപ്പെടുത്താന്‍ താല്പര്യപ്പെടുന്നതായി ഇന്ദ്രജിത്ത് കുമാരസ്വാമി പറഞ്ഞു. ശ്രീലങ്കയില്‍ ലഭ്യമായിട്ടുള്ള നിക്ഷേപാവസരങ്ങള്‍, കാലാവസ്ഥ, വാണിജ്യപരമായ നേട്ടങ്ങള്‍ എന്നിവ അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞവര്‍ഷം ഖത്തറും ശ്രീലങ്കയും തമ്മിലുള്ള വ്യാപാരം 90മില്യണ്‍ ഡോളറിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.