ദോഹ: ഈ മാസം നാലു ഗ്രഹങ്ങള്‍ ഖത്തറിെൻറ ആകാശത്ത് ദൃശ്യമാകും. ഖത്തറിലും അറബ് രാജ്യങ്ങളിലുള്ളവര്‍ക്കും ഈ ഗ്രഹങ്ങളെ വിവിധ സമയങ്ങളില്‍ ചന്ദ്രനൊപ്പം കാണാന്‍ സാധിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ബശീര്‍ മര്‍സൂഖ് അറിയിച്ചു. വ്യാഴം, ശനി, ചൊവ്വ, ശുക്രന് ഗ്രങ്ങളായിരിക്കും ആകാശത്ത് ദൃശ്യമാകുക. സെപ്തംബര്‍ പതിനാല് വെള്ളിയാഴ്ച( ഇന്ന്)
ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ചന്ദ്രനിനോടടുത്ത് ദൃശ്യമാകും. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ വൈകുന്നേരം 5.40 മുതല്‍ രാത്രി 8.37വരെ കണ്ണുകൾ കൊണ്ട് കാണാനാകും. സെപ്തംബര്‍ 17ന് വളയങ്ങളോട് കൂടി പ്രകാശം പരത്തുന്ന രീതിയില്‍ ശനി ഗ്രഹം ദൃശ്യമാകും. ചന്ദ്രെൻറ മധ്യത്തില്‍ നിന്ന് രണ്ടു ഡിഗ്രി തെക്ക് മാറിയായിരിക്കും പ്രകടമാകുക. തെക്കു പടിഞ്ഞാറന്‍ ചക്രവാളത്തില്‍ വൈകുന്നേരം 5.38 മുതല്‍ രാത്രി 11.16വരെ ശനിയെയും ചന്ദ്രനെയും ഒരുമിച്ച് കാണാം. ചുവന്ന ഗ്രഹമായ ചൊവ്വ സെപ്തംബര്‍ 20ന് ചന്ദ്രെൻറ മധ്യത്തുനിന്നും അഞ്ചു ഡിഗ്രി തെക്കോട്ടുമാറി ദൃശ്യമാകും. ഖത്തറിലുള്ളവര്‍ക്ക് തെക്ക് കിഴക്കന്‍ ചക്രവാളത്തില്‍ വൈകുന്നേരം 5.34 മുതല്‍ പുലര്‍ച്ചെ 1.12വരെ കണ്ണുകൾകൊണ്ട് തന്നെ ചൊവ്വയെ കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.