ദോഹ: ഒരു വർഷം സൗജന്യമായി തൊഴിലാളികളുടെ വേതനം ട്രാൻസ്ഫർ ചെയ്യുന്ന ‘ഫ്രീ വൺ ഇയർ’ സാലറി ട്രാൻസ്ഫർ െപ്രാമോഷണൽ കാമ്പയിന് ഖത്തർ ഇസ്ലാമിക് ബാങ്ക് തുടക്കം കുറിക്കുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ക്യൂ ഐ ബി നിർവഹിച്ചു. പ്രമോഷെൻറ ഭാഗമായി ഡിസംബർ വരെ പുതിയ സാലറി അക്കൗണ്ട് ആരംഭിക്കുന്നവർക്ക് സാലറിക്ക് സമാനമായ ‘അബ്ഷിർ’ പോയൻറുകൾ ലഭ്യമാകും.
എയർലൈൻ ബുക്കിംഗ്, ഗ്ലോബൽ ഹോട്ടൽ ബുക്കിംഗ്, കാർ റെൻറൽ തുടങ്ങിയ നിരവധി സേവനങ്ങൾക്ക് ഇത് ആശ്വാസകരമാകും. സാലറി ട്രാൻസ്ഫർ ചെയ്യുന്നവർക്ക് ഫ്രീ ക്യൂ ഐ ബി െക്രഡിറ്റ് കാർഡും ബാങ്ക് നൽകും. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സൗജന്യ സാലറി ട്രാൻസ്ഫർ, അബ്ഷിർ പോയൻറുകൾ എന്നിങ്ങനെ രണ്ട് ഓഫറുകളാണ് ഒരു െപ്രാമോഷനിലൂടെ ക്യൂ ഐ ബി ഉപഭോക്താക്കൾക്കായി മുന്നോട്ട് വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.