ആരോഗ്യ ബോധവത്കരണ കാമ്പയിനുമായി ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ
ദോഹ: വിദ്യാർഥികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിന് പ്രത്യേക ആരോഗ്യ ബോധവൽകരണ കാമ്പയിനുമായി ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ രംഗത്ത്.
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പി എച്ച് സി സിയുടെ കാമ്പയിൻ. പോഷാകാഹാര വിദഗ്ധർ, ആരോഗ്യ വിദ്യാഭ്യാസമേഖലയിലെ പ്രമുഖർ, കുടുംബ ഡോക്ടർമാർ, ദന്ത ഡോക്ടർമാർ, നഴ്സിംഗ് സൂപ്പർവൈസേഴ്സ് തുടങ്ങി സമഗ്രമായ മെഡിക്കൽ സംഘവുമായാണ് പി എച്ച് സി സി യുടെ കാമ്പയിൻ നടക്കുക. പുതിയ അധ്യായന വർഷം ആരംഭിച്ചിരിക്കെ വിദ്യാർഥികൾക്കിടയിലെ ആരോഗ്യ ബോധവൽകരണ കാമ്പയിന് ഏറെ പ്രസക്തിയുണ്ടെന്നും അവർക്കിടയിൽ ആരോഗ്യ സംസ്കാരം വളർത്തുന്നതിനും ആരോഗ്യ ജീവിത ശൈലി നിലനിർത്തുന്നതിനും കാമ്പയിൻ പ്രയോജനം ചെയ്യുമെന്നും പി എച്ച് സി സി കോർപറേറ്റ് കമ്മ്യൂണി ക്കേഷൻ വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹുദ അൽ വാഹിദി പറഞ്ഞു.
ആരോഗ്യ ജീവിതശൈലിയിലേക്ക് സമൂഹത്തെ നയിക്കുന്നതിനുള്ള ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി പി എച്ച് സി സി നടപ്പാക്കുന്ന പ്രധാന പരിപാടികളിലൊന്നാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആരോഗ്യ ബോധവത്കരണ കാമ്പയിനെന്നും അവർ വ്യക്തമാക്കി. വിദ്യാർഥികൾക്കിടയിലെ അനാരോഗ്യകരമായ പ്രവണതകൾ അവസാനിപ്പിക്കുക, കൃത്യമായ പോഷകാഹാര രീതി ശീലമാക്കുക തുടങ്ങിയവയും ഇതിെൻറ ഭാഗമാണ്. നഖം മുറിക്കുക, കൈകൾ വൃത്തിയാക്കുക, ദന്തസംരക്ഷണം തുടങ്ങി ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്കരണവും കാമ്പയിെൻറ ഭാഗമായി വിദ്യാർഥികൾക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.