ദോഹ: ഉപരോധത്തിൽ നിന്ന് രാജ്യം പഠിച്ച പാഠങ്ങളും അനുഭവങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ഉപരോധത്തിൽ നിന്ന് രാജ്യം ഗുണകരമായ നിരവധി കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും രാജ്യത്തെ സമൂലമായ പുരോഗതിയിലേക്ക് നയിക്കുന്ന നിരവധി കാര്യങ്ങൾ ഉപരോധം മൂലമുണ്ടായെന്നും ഇത് എല്ലാ തലത്തിലുമുള്ള ഖത്തറിെൻറ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമ്മാദി പറഞ്ഞു.
സ്വയം തിരിച്ചറിവിന് ഉപരോധം ഖത്തറിനെ സഹായിച്ചിട്ടുണ്ട്. ദൈവത്തിലുള്ള ആശ്രയത്വം, ആത്മവിശ്വാസം, രാജ്യത്തോടുള്ള സ്നേഹവും കൂറും, ഭരണകൂടത്തോടുള്ള വിശ്വാസവും സ്നേഹവും തുടങ്ങിയവ ഉപരോധം കൂടുതലായി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അത് ഭാവിക്ക് ഏറെ ഗുണകരമായ കാര്യമാണ്. 2018–19 അധ്യയന വർഷത്തിൽ പുതുതായി സർവീസിൽ കയറിയ അധ്യാപകർക്കുള്ള സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപരോധത്തിെൻറ ആദ്യഭാഗങ്ങൾ അടങ്ങിയ പാഠം പാഠ്യപദ്ധതിയുടെ ആദ്യസെമസ്റ്ററിലും ഉപരോധത്തിെൻറ കൂടുതൽ ഭാഗങ്ങൾ രണ്ടാം സെമസ്റ്ററിലും ഉൾപ്പെടുത്തുകയാണ് ചെയ്യുക. അധ്യാപകരുടെയും വിദ്യാർഥികളുടെയും ശേഷി വർധിപ്പിക്കുകയും വിദ്യാഭ്യാസത്തിെൻറ മൊത്തം ഗുണനിലവാരം കൂട്ടുകയുമാണ് പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾ മുൻകാലങ്ങളിൽ പാഠ്യപദ്ധതിയിൽ അനുഭവിച്ച പ്രയാസങ്ങൾ ഇല്ലാതാക്കാൻ പരിഷ് കരണത്തിലൂടെ സാധിക്കും. വായനക്കും അക്കങ്ങൾ അടക്കമുള്ള അടിസ്ഥാന കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ സാധിക്കും. അധ്യാപന മേഖല കൂടുതൽ ഉയരങ്ങൾ ൈകവരിക്കാൻ ആവശ്യമായ നിരവധി കാര്യങ്ങളും ഒരുക്കങ്ങളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അധ്യാപകർക്കുള്ള സ്വീകരണപരിപാടിക്കിടെ പറഞ്ഞു.
പ്രഫഷനൽ അധ്യാപകരെ മറ്റിടങ്ങളിൽ നിന്ന് വരുത്തി ഇവിടെയുള്ള അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുകയും അതിലൂടെ രാജ്യത്തിെൻറ അധ്യാപനമേഖല സമൂലപുരോഗതി കൈവരിക്കാനുമാണ് പദ്ധതി. ‘ടുമോഹ് ടീച്ചിങ്ങ് പ്രോഗ്രാം’ (Tomoh Teaching Program) എന്ന പദ്ധതി ഖത്തരികളായ വിദ്യാർഥികളുെട പ്രത്യേകത മനസിലാക്കി രൂപകൽപന ചെയ്തതാണ്. ഖത്തർ യൂനിവേഴ്സിറ്റി കോളജ് ഒാഫ് എജുക്കേഷൻ വിദ്യാഭ്യാസമന്ത്രാലയവുമായി സഹകരിച്ചാണ് ഇൗ പദ്ധതി നടത്തുന്നത്.
ആവശ്യമായി വരുന്ന അധിക സാമ്പത്തിക സഹായങ്ങൾ മന്ത്രാലയം ഇൗ പദ്ധതിക്ക് അനുവദിക്കുന്നുണ്ട്. അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകുന്നു. വിദ്യാഭ്യാസമേഖലയുടെ സമഗ്രപുരോഗതി മന്ത്രാലയത്തിെൻറ ഏറ്റവും പ്രഥമമായ കാര്യമാണ്. ആേഗാളതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും എല്ലാ മേഖലകളിലും പെെട്ടന്ന് ഉണ്ടാകുന്ന മാറ്റങ്ങളും അപ്പപ്പോൾ ഉൾക്കൊണ്ടും അവ നടപ്പിലാക്കിയുമാണ് രാജ്യം മുന്നോട്ടുപോകുന്നത്. വിദ്യാർഥികളുടെ കഴിവുകൾ പ്രോൽസാഹിപ്പിക്കാനും അവർക്ക് ജീവിതത്തിൽ നൻമയും പുരോഗതിയും ഉണ്ടാവാനുമുള്ള കാര്യങ്ങളാണ് അധ്യാപകർ ചെയ്യേണ്ടത്.
ഉയർന്ന ചിന്ത, മൽസരാധിഷ്ഠിതമായ പുതുലോകത്തിലേക്ക് ആവശ്യമായ ഗുണങ്ങൾ, സാേങ്കതികമേൻമ, വ്യക്തിപരമായ കഴിവുകൾ, ആഴത്തിലുള്ള പഠനം, തീരുമാനമെടുക്കാനുള്ള കഴിവ് തുടങ്ങിയവ വിദ്യാർഥികളിൽ വളർത്തിയെടുക്കേയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിെൻറ ഏറ്റവും വലിയ ലക്ഷ്യം. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇസ്ലാമിെൻറ അധ്യാപനങ്ങൾക്കനുസൃതമായും ഖത്തർ സംസ്കാരത്തിെൻറ അടിസ്ഥാനത്തിലും വളർത്തുന്ന രീതിയിലാണ് പാഠ്യപദ്ധതിയെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.