ദേശീയ മേൽവിലാസ നിയമം:  10 സർക്കാർ സേവന കേന്ദ്രങ്ങൾ വാരാന്ത്യ ദിവസങ്ങളിൽ പ്രവർത്തിക്കും

ദോഹ: വ്യക്തികൾക്കും കമ്പനികൾക്കും ദേശീയ മേൽവിലാസം രജിസ്​റ്റർ ചെയ്യുന്നതിനുള്ള നടപടികൾ എളുപ്പമാക്കുന്നതി​​െൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 10 സേവന കേന്ദ്രങ്ങൾ വാരാന്ത്യ ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ജൂലൈ 25, 26 തീയതികളിലായിരിക്കും സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ മേൽവിലാസം രജിസ്​റ്റർ ചെയ്യുന്നതിനുള്ള ദിവസം ജൂലൈ 26ന് അവസാനിക്കുന്നതിനാൽ വാരാന്ത്യ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 12 വരെയായിരിക്കും സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. വക്റ, റയ്യാൻ, ഇൻഡസ്​ട്രിയൽ ഏരിയ, ഒനൈസ, അൽ ശഹാനിയ, അൽ ദആയിൻ, അൽഖോർ, ശമാൽ, ഉം സലാൽ സേവന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.