???? ?????????? ????????? ?????????? ?????? ??? ???? ??? ??????????????? ???? ???? ???? ??? ???? ?????? ???????????? ??????????

ദോഹ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈഥം ബിൻ താരിഖിൽ നിന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദേശം സ്വീകരിച്ചു. അൽ ബഹ്ർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രാലയ ചുമതലയുള്ള യൂസുഫ് ബിൻ അലവി ബിൻ അബ്​ദുല്ല ഒമാൻ ഭരണാധികാരിയുടെ സന്ദേശം അമീറിന് കൈമാറി. ഖത്തറും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധമേഖലകളിലെ സഹകരണവുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. കൂടാതെ മേഖലാ, അന്തർദേശീയ തലത്തിലെ ഏറ്റവും പുതിയ രാഷ്​ ട്രീയ സംഭവവികാസങ്ങളും പൊതു പ്രാധാന്യമുള്ള വിഷയങ്ങളും സന്ദേശത്തിൽ ഉൾപ്പെടുന്നു.

അമീറിനും ഖത്തർ ജനതക്കുമുള്ള ഒമാൻ ഭരണാധികാരിയുടെ ആശംസയും അഭിവാദ്യവും ചടങ്ങിൽ ഒമാൻ വിദേശകാര്യ ചുമതലയുള്ള യൂസുഫ് ബിൻ അലവി ബിൻ അബ്​ദുല്ല അമീറിനെ അറിയിച്ചു. ഒമാൻ ഭരണാധികാരിക്കുള്ള പ്രത്യഭിവാദ്യവും ആശംസയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. നേരത്തേ, ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവിയുമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതു പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.