സെൻട്രൽ ജയിലിൽ കോവിഡ്: ഹ്യൂമൻ റൈറ്റ്സ്​ വാച്ച്​ ആരോപണം തെറ്റ്​

ദോഹ: ഖത്തറിലെ സെൻട്രൽ ജയിലിൽ കോവിഡ്–19 പൊട്ടിപ്പുറപ്പെട്ടെന്ന ഹ്യൂമൻ റൈറ്റ്സ്​ വാച്ചി​െൻറ ആരോപണങ്ങൾക്കെതിരെ ഖത്തർ രംഗത്തെത്തി. ഹ്യൂമൻ റൈറ്റ്സ്​ വാച്ചി​െൻറ റിപ്പോർട്ടിലടങ്ങിയ ആരോപണങ്ങൾ തീർത്തും അടിസ്​ഥാന രഹിതമാണെന്നും  തള്ളിക്കളയുന്നുവെന്നും ഖത്തർ വ്യക്തമാക്കി.
സെൻട്രൽ ജയിലിൽ കോവിഡ്–19 വ്യാപനം സംഭവിച്ചുവെന്നും നിരവധി തടവുകാർ മരിച്ചുവെന്നുമാണ് ന്യൂയോർക്ക് ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ്​ വാച്ച് ആരോപിക്കുന്നത്. 
എന്നാൽ, ഖത്തർ സെൻട്രൽ ജയിലിൽ 12 പേർക്ക് കോവിഡ്–19 കണ്ടെത്തിയിട്ടുണ്ട്​. ഒരാൾ പോലും മരിച്ചിട്ടില്ലെന്നും ഗവൺമ​െൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ്​ (ജി.സി. ഒ) പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി. 

രോഗം സ്​ഥിരീകരിച്ച ഉടനെ എല്ലാവരെയും ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. രണ്ട് പേർക്ക് ഗുരുതരമായതിനെ തുർന്ന് കോവിഡ്–19 ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും രോഗം പൂർണമായും ഭേദമായതിനാൽ തിരികെ ജയിലിലേക്ക് മാറ്റിയതായും ഗവൺമ​െൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ്​ അറിയിച്ചു. പൂർണമായും അഭ്യൂഹങ്ങളും സ്​ഥിരീകരിക്കപ്പെടാത്ത അഭിമുഖങ്ങളിൽ നിന്നുള്ള അനുമാനങ്ങളും അടിസ്​ഥാനമാക്കിയാണ് ഹ്യൂമൻ റൈറ്റ്സ്​ വാച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്​. കോവിഡ്–19നെതിരായ രാജ്യത്തി​െൻറ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ വഴിതിരിച്ചുവിടാനും ശ്രദ്ധ തിരിക്കാനും ഇടവരുത്തുന്നതാണ് ആരോപണങ്ങൾ.

മാർച്ച് പകുതിയോടെ കോവിഡ്–19 വ്യാപനം തടയുന്നതിനും തടവുകാരുടെ സുരക്ഷ മുൻനിർത്തിയും പൊതുജനാരോഗ്യ വകുപ്പും സുരക്ഷാ അതോറിറ്റികളും ജയിലിൽ കർശന സുരക്ഷാ മുൻകരതലുകളും നിയന്ത്രണങ്ങളുമാണ് നടപ്പാക്കിയിട്ടുള്ളത്. കൂടാതെ തടവുകാരെ ദിവസേന ആരോഗ്യ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പുതിയ കേസുകൾ പരിശോധിക്കുന്നതിനായി കോവിഡ്–19 പരിശോധനയും നടത്തി വരികയാണ്. എല്ലാ തടവുകാർക്കും മാസ്​കുകളും കൈയുറകളും വിതരണം ചെയ്തിട്ടുണ്ട്. അതോടൊപ്പം തടവുകാർ കൂടുതൽ ഇടപഴകുന്ന സ്​ഥലങ്ങളും താമസ സ്​ഥലങ്ങളുമെല്ലാം നിരന്തരം ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും ചെയ്യുന്നുവെന്ന്​ ഗവൺമ​െൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ്​ പറഞ്ഞു. 

കോവിഡ്–19 വ്യാപനം തടയുന്നതി​െൻറ ഭാഗമായി ജയിലിൽ തടവുകാരുടെ എണ്ണം കുറക്കുന്നതിന് തെരഞ്ഞെടുത്ത 500ലധികം തടവുകാർക്ക് അമീർ പൊതു മാപ്പ് നൽകി മോചിപ്പിച്ചിരുന്നുവെന്നും ഓഫീസ്​ ചൂണ്ടിക്കാട്ടി.ദേശീയ മനുഷ്യാവകാശ സമിതിക്കും അന്താരാഷ്​ട്ര സംഘടനകൾക്കും പരിശോധിക്കുന്നതിന് നിരന്തരം സെൻട്രൽ ജയിലുകൾ തുറന്നു കൊടുക്കാറുണ്ട്​. ജനുവരിയിൽ യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ പ്രത്യേക പ്രതിനിധി ജയിൽ സന്ദർശിക്കുകയും സൗകര്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.ഖത്തറിലെ ജയിലുകളിൽ അന്താരാഷ്​ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് തടവുകാർക്ക് അവരുടെ എല്ലാ അവകാശങ്ങളും വകവെച്ചു നൽകാറുണ്ടെന്നും ഗവൺമ​െൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ്​ സൂചിപ്പിച്ചു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.