?? ????? ???????????, ?? ??????? ?? ????? ??????????? ?????? ???????????? ?????????????????????

അൽ നസ്​ർ സ്​ട്രീറ്റും അൽ മിർഖാബ് അൽ ജദീദ് സ്​ട്രീറ്റും തുറന്നു

ദോഹ: അൽ നസ്​ർ ഏരിയയിലെ പ്രധാന റോഡുകൾ വിപുലീകരിക്കുന്നതി​െൻറ ഭാഗമായി അൽ നസ്​ർ സ്​ട്രീറ്റ്, അൽ മിർഖാബ് അൽ ജദീദ് സ്​ട്രീറ്റ് എന്നിവ ഗതാഗതത്തിനായി പൊതുമരാമത്ത് വകുപ്പ് തുറന്നുകൊടുത്തു. ദോഹ എക്സ്​പ്രസ്​വേയുമായും സുഹൈം ബിൻ ഹമദ് സ്​ട്രീറ്റു(സി റിങ് റോഡ്)മായും ബന്ധിപ്പിക്കുന്ന അൽ മിർഖാബ് അൽ ജദീദ് സ്​ട്രീറ്റ് ഫരീജ് അൽ നസ്​ർ മേഖലയിലെ പ്രധാന റോഡുകളിലൊന്നാണ്. സ്​ട്രീറ്റി​െൻറ 1.8 കിലോമീറ്റർ ഭാഗമാണ് വിപുലീകരിച്ചത്. മേഖലയിലെ പ്രധാന റോഡുകളിലൊന്നായ അൽ നാസർ സ്​ട്രീറ്റി​െൻറ 600 മീറ്റർ ഭാഗമാണ് വികസിപ്പിച്ചത്. ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുന്നതിന്​ ഇത് ഏറെ ഉപകരിക്കും. 

മുഹമ്മദ് ബിൻ ഖാസിം സ്​ട്രീറ്റിനൊപ്പം അൽ മിർഖാബ് അൽ ജദീദ് ഇൻറർസെക്ഷൻ, അൽ കിനാന സ്​ ട്രീറ്റിനൊപ്പമുള്ള മുഹമ്മദ് ബിൻ ഖാസിം ഇൻറർസെക്ഷൻ, മുഹമ്മദ് ബിൻ ഖാസിം സ്​ട്രീറ്റിനൊപ്പമുള്ള ഉഥ്മാൻ ബിൻ തൽഹ സ്​ട്രീറ്റ് ഇൻറർസെക്ഷൻ, സി–റിങ് റോഡുമായി ചേർന്നുള്ള അൽ മിർഖാബ് അൽ ജദീദ് സ്​ട്രീറ്റ് ഇൻറർസെക്ഷൻ എന്നീ നാല് സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനുകളും ഗതാഗതത്തിന് തുറന്നു കൊടുത്തു. അൽ മിർഖാബ് അൽ ജദീദ് സ്​ട്രീറ്റിൽ മുഹമ്മദ് ബിൻ ഖാസിം സ്​ട്രീറ്റ് ഇൻറർസെക്ഷനിൽ നിന്നും സി–റിങ് റോഡ് വരെയുള്ള ഭാഗത്ത് ഇരുദിശയിലേക്ക് രണ്ട് വരിപ്പാതയാക്കി വികസിപ്പിച്ചു. 

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.