ഒരുപാട് ആളുകളുടെ പ്രതീക്ഷകൾക്കും നിറമുള്ള സ്വപ്നങ്ങൾക്കും സാക്ഷാത്കാരം നൽകി യത് ഈ മണലാരണ്യമായിരുന്നു. അക്കരെയുള്ളവരെയോർത്ത് ഉരുകിയൊലിച്ചതിൽ കൂടുതൽ അവ നെ മറ്റൊന്നും ഈ മണ്ണിൽ അലട്ടിയിട്ടുണ്ടാകില്ല. കോവിഡ് മഹാമാരിയുടെ വ്യാപനം തുടരുന ്ന ഭീതിദമായ ഈ അവസ്ഥയിലും ഓരോ പ്രവാസിയും തന്നെക്കാളും കൂടുതൽ ഭയപ്പെട്ടിരുന്നത് തെൻറ എല്ലാമെല്ലാമായ നാടിെൻറയും കുടുംബത്തിെൻറയും സുരക്ഷിതത്വത്തെ കുറിച്ചോർത്തായിരുന്നു.
പ്രവാസലോകത്തിെൻറ വാർത്തകളേക്കാളും അവൻ തിരഞ്ഞിരുന്നത് നാടിെൻറ സ്പന്ദനങ്ങളായിരുന്നു. കണക്കുപുസ്തകത്തിലെ കൊഴിഞ്ഞുവീണ ഇന്നലെകൾ ഏതൊരു പ്രവാസിയെയും എന്തിനും പാകപ്പെടുത്തിയിട്ടുണ്ടാകണം, വരാനിരിക്കുന്ന ഏതൊന്നിനെയും നേരിടാനായി. കാരണം അത്രമേൽ അനുഭവജ്ഞാനിയാണ് ഓരോ പ്രവാസിയും. കരളുപറിക്കുന്ന വേദനയുടെ ആഴങ്ങളിലൂടെ സഞ്ചരിച്ചാണെങ്കിലും, വേർപാടിെൻറ വേദനയെ തട്ടിമാറ്റി, ഓരോ അവധികഴിഞ്ഞും സുന്ദരമായ ആ നനുത്ത ഓർമകളിൽ ഒന്നു കണ്ണുനിറഞ്ഞ്, അല്ലെങ്കിൽ ഒന്ന് തൊണ്ടയിടറിയിട്ടാണെങ്കിലും പറഞ്ഞദിവസം, പറഞ്ഞ സമയത്ത് ചങ്കൂറ്റത്തോടെ തിരിച്ചിറങ്ങിയിട്ടുണ്ട് ഓരോ പ്രവാസിയും.
കോവിഡ് –19തുമായി ബന്ധപ്പെട്ട് പ്രവാസി സമൂഹത്തിനുനേരെ ചില അതിരുവിട്ട പദപ്രയോഗങ്ങൾ പലയിടത്തുനിന്നും കാണാനിടയായി. ഇക്കൂട്ടരോട് സ്നേഹത്തോടെ പറയുകയാണ്, വാക്കുകൾ കൊണ്ട് കൈയ്യടി നേടിയവരല്ല ഞങ്ങൾ. ആത്മാർഥമായ പ്രവർത്തനങ്ങളാൽ ആദരവും സ്നേഹവും ഒരുപാട് പേരുടെ പ്രാർഥനകളും ആഗ്രഹിക്കാതെതന്നെ തങ്ങളിലേക്ക് വന്നുചേർന്നവരാണ് പ്രവാസികൾ. ദൈവത്തിെൻറ സ്വന്തം നാടിനെ നെഞ്ചോട് ചേർത്തുകൊണ്ടുതന്നെയാണ് ഇക്കരെ ഞങ്ങൾ രാപാർക്കുന്നത്. ഇക്കരെ ഞങ്ങൾ കഷ്ടപ്പെട്ടാൽ മാത്രമാണ് അക്കരെയുള്ള പ്രിയപ്പെട്ടവരുടെയും നമ്മുടെ നാടിെൻറയും ആശ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.