????? ??????? ??????

‘മൊബൈല്‍ പേയ്മെൻറ്​ സമ്പ്രദായം’ പുറത്തിറക്കി സെന്‍ട്രല്‍ ബാങ്ക്

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വ്യക്തികള്‍ക്ക് പരസ്പരം പണം കൈമാറാനും സാധനങ്ങളുടെ വില നൽകാനും ഉള്‍പ്പെടെയുള്ള എല് ലാ സേവനങ്ങളും ഏത് സമയത്തും ഇതിലൂടെ ലഭ്യമാകും
ദോഹ: സുരക്ഷിതവും വേഗത്തിലുള്ളതുമായ ഇലക്ട്രോണിക് പേയ്മ​െൻറു കള്‍ നിര്‍വഹിക്കാനായി ‘ഖത്തര്‍ മൊബൈല്‍ പേയ്മ​െൻറ്​ സമ്പ്രദായം’ പുറത്തിറക്കി. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്​ദുല്ല ബിന്‍ സഊദ് ആൽഥാനിയാണ്​ പുതിയ സംവിധാനം പൊതുജനങ്ങൾക്കായി പുറത്തിറക്കിയത്​.

മൊബൈല്‍ പേയ്മ​െൻറ്​ സേവനങ്ങള്‍ക്കാവശ്യമായ എല്ലാവിധത്തിലുമുള്ള പ്രാദേശിക, അന്തര്‍ദേശീയ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഖത്തര്‍ മൊബൈല്‍ പേയ്മ​െൻറ്​ സമ്പ്രദായം സജ്ജമാക്കിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വ്യക്തികള്‍ക്ക് പരസ്പരം പണം കൈമാറാനും സാധനങ്ങളുടെ വില നൽകാനും ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഏത് സമയത്തും ഇതിലൂടെ ലഭ്യമാകും. വില്‍പ്പന കേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് തുക കൈമാറാനും ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും.

ഖത്തര്‍ ദേശീയ വീക്ഷണം 2030ൻെറ ഭാഗമായാണ് ഉന്നത നിലവാരത്തിലുള്ള പേയ്മ​െൻറ്​ സമ്പ്രദായം പുറത്തിറക്കിയതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. സാമ്പത്തിക, ബാങ്കിംഗ് മേഖലകളിലും വിവിധ വിഭാഗങ്ങളിലും പൊതുസ്ഥാപനങ്ങളിലും ടെലികമ്യൂണിക്കേഷന്‍ കമ്പനികളിലും ആവശ്യമായ തലത്തില്‍ പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടലാസ് പണത്തിൻെറ കൈമാറ്റം ഇതിലൂടെ കുറക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.