ദോഹ: രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ രണ്ടായിരത്തിലേറെ പരിശോധന നടത്തി ദോഹ മുന്‍സിപ ്പാലിറ്റി. നിയമ ലംഘനത്തെ തുടര്‍ന്ന് 47 ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ താത്ക്കാലികമായി അടപ്പിച്ചു. ചില കേന്ദ്രങ്ങളില ്‍ അനാരോഗ്യകരമായ ചുറ്റുപാടിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ചിലതിന് കൊമേഴ്സ്യല്‍ ലൈസന്‍സ് ഇല്ലെന്നും ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലെന്നും കണ്ടെത്തി.
രോഗമുള്ള തൊഴിലാളികളാരും കടകളിലില്ലെന്ന് പരിശോധകര്‍ ഉറപ്പുവരുത്തി. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധരുമായി സഹകരിച്ച് മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ബ്രോഷറുകളും വിതരണം ചെയ്തു. അല്‍ഖോര്‍, അല്‍ ദഖീറ മുന്‍സിപ്പാലിറ്റിയിലെ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഭക്ഷണ ഔട്ട്ലെറ്റുകള് പൂട്ടിച്ചു.
അതേസമയം ഷഹാനിയ മുന്‍സിപ്പാലിറ്റിയില്‍ പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ നടത്തിയ പരിശോധനയില്‍ ഉത്പന്നങ്ങളുെട സുരക്ഷയും നിരവാരവും പ്രദേശത്തെ വൃത്തിയും വിലയിരുത്തി. ഉംസലാല്‍ മുന്‍സിപ്പാലിറ്റിയില്‍ ആരോഗ്യ അവബോധ കാമ്പന്‍ സംഘടിപ്പിച്ചു. അല്‍ വക്റയില്‍ ഒരു റസ്റ്റോറൻറ് അടപ്പിച്ചു. മനുഷ്യര്‍ക്ക് കഴിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഭക്ഷണം വിതരണം ചെയ്തതിനാണ് അടപ്പിച്ചത്. അതോടൊപ്പം കേടായ 20 കിലോഗ്രാം മീനും നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.