????????????????? ?????????? ????????? ????????? ????????? ??? ?? ??????

വീട്ടിലിരുന്നോളൂ, തടസമില്ലാത്ത ഇൻറർനെറ്റ്​ ഉറപ്പ്​

ദോഹ: കോവിഡ് 19 വ്യാപനം തടയുന്നതിൻെറ ഭാഗമായി കൂടുതല്‍ പേര്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിനാല്‍ ഇൻറര്‍നെറ്റ ് കാര്യക്ഷമത കൂട്ടാൻ നടപടികളുമായി ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം. മന്ത്രാലയത്തിൻെറ പിന്തുണയോടെ കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയാണ്​ ഉരീദു ഖത്തര്‍, വോഡഫോണ്‍ ഖത്തര്‍, മൈക്രോസോഫ്റ്റ് എന്നിവയുമായി കൈകോര്‍ക്കുന്നത്​. ഉപഭോക്താക്കള്‍ക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കാതെ അധിക ഉപഭോഗം കൈകാര്യം ചെയ്യാന്‍ ടെലികോം നെറ്റ്​ വര്‍ക്കുകള്‍ തയ്യാറാണെന്ന് ഉറപ്പുവരുത്താനാണ് കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി മുന്‍ഗണന നൽകുന്നത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ നിരവധി പ്രമോഷണല്‍ പാക്കേജുകള്‍ അവതരിപ്പിക്കാന്‍ അതോറിറ്റി ഉരീദു ഖത്തറിനോടും വോഡഫോണ്‍ ഖത്തറിനോടും ആവശ്യപ്പെട്ടു. ഉരീദുവും വോഡഫോണും നിലവിലുള്ള റസിഡന്‍ഷ്യല്‍, ബിസിനസ് ഉപഭോക്താക്കളുടെ ഇൻറര്‍നെറ്റ് വേഗതയും ഡാറ്റയും അധിക നിരക്ക് ഈടാക്കാതെ ഇരട്ടിയാക്കിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ ഫീസ് ഒഴിവാക്കിയോ പുതിയ ബ്രോഡ്ബാൻറ്​ സേവനങ്ങള്‍ അവതരിപ്പിച്ചോ കോവിഡ് 19നെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിനെ പിന്തുണക്കണം.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ തരത്തില്‍ ഇൻറര്‍നെറ്റ് ശേഷി വര്‍ധിപ്പിക്കണം. പുതിയ പാക്കേജുകളുടെ പൂര്‍ണ വിവരങ്ങള്‍ ഉരീദുവി​േൻറയും വോഡഫോണി​േൻറയും വെബ്സൈറ്റുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാവുന്നതാണ്. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വിദൂര പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടും. കോവിഡ് 19 വ്യാപനം തടയുന്നതിൻെറ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്​ഫോം വഴി സൗജന്യമായി ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.

ഓഫീസ് 365 പോലുള്ള പാക്കേജുകളുടെ നിരവധി സൗജന്യ സേവനങ്ങള്‍ രാജ്യവ്യാപകമായി നൽകുന്നതിന് തുടക്കം കുറിച്ചിട്ടുമുണ്ട്. നിശ്ചിത സമയത്തേക്ക് ബിസിനസുകാര്‍ക്ക് നിരവധി സൗജന്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യവും കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റിൻെറ പങ്കാളികളെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ https://cra.gov.qa/en/Consumer/WorkfromHome വെബ്സൈറ്റില്‍ ലഭ്യമാണ്.

വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി ആരംഭിക്കുന്ന കാമ്പയിന്‍ വഴി സൗജന്യ സേവനങ്ങള്‍ എങ്ങനെ നേടാമെന്ന് ഇടത്തരം ചെറുകിട സംരംഭങ്ങളെ അറിയിക്കും. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയെ വെബ്സൈറ്റിലെ നിര്‍ദ്ദിഷ്​ട നമ്പറുകളോ ഇ- മെയിൽ വഴിയോ അറിയിക്കാവുന്നതുമാണ്.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.