ദോഹ: ഖത്തറില്‍ രണ്ടുപേർക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. ഇറാനില്‍നിന്ന് തിരിച്ചെത്തിച്ച രണ്ടു സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ, ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. മൂവരും ഇറാനിൽ നിന്ന് തിരികെയെത്തിയവരാണെന്നും ഇവരെ ഹമദ് മെഡിക്കല്‍ കോര്പറേഷന് കീഴിൽ സാംക്രമികരോഗ ചികിത്സാകേന്ദ്രത്തിലെ ഐെസാലേഷന്‍ മുറികളിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം 36കാരനായ സ്വദേശി യുവാവിൽ കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് ആദ്യമായി കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇറാനില്‍നിന്ന് പ്രത്യേകം വിമാനത്തില്‍ തിരികെയെത്തിച്ചവരെയെല്ലാം ദോഹയിലെ ഒരു ഹോട്ടലില്‍ 14 ദിവസത്തേക്ക് ഐെസാലേഷന്‍ മുറികളിലേക്ക് മാറ്റി നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടയിലാണ് രണ്ടുദിവസങ്ങളിലായി മൂന്ന് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോവിഡ്-19 ബാധിച്ച മൂന്നുപേരുടെയും ആരോഗ്യനില സുസ്ഥിരമായി തുടരുന്നതായി മന്ത്രാലയം അറിയിച്ചു. ഇറാനില്‍നിന്നും തിരികെയെത്തിയ മറ്റുള്ളവരും മന്ത്രാലയത്തിെൻറ കർശന നിരീക്ഷണത്തിലാണ്. സുശക്തമായ അണുബാധ നിയന്ത്രണ നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ലോകത്തിനുതന്നെ ഭീതി പരത്തി കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസ് കണ്ടെത്തുമെന്ന് മന്ത്രാലയം പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ടു ഏതു സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജമായി ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. സ്ഥിരീകരിച്ച മൂന്നു കേസുകളിലും അവര്‍ പൊതുജനങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടുകയോ ഇടപഴകുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കിയിയതായി മന്ത്രാലയം വ്യക്തമാക്കി. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.