??????? ?????????? ????????? ????? ???????

കരാറിന് ചുക്കാൻപിടിച്ച ഖത്തറിന് അഭിനന്ദന പ്രവാഹം

ദോ​ഹ: ഒ​ന്ന​ര പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട യു​ദ്ധ​ങ്ങ​ൾ​ക്കും പാ​ര​മ്പ​ര്യ വൈ​ര​ത്തി​നും അ​റു​തി കു​റി​ക്കു​ന്ന യു.​എ​സ് - താ​ലി​ബാ​ൻ സ​മാ​ധാ​ന ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഖ​ത്ത​റി​ന് ലോ​ക​ത്തി​െൻറ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. യു​ദ്ധ​ക്കെ​ടു​തി​യും ക​ണ്ണീ​രും മാ​ത്രം നി​ല​നി​ന്നി​രു​ന്ന അ​ഫ്ഗാ​ൻ മ​ണ്ണി​ൽ സ​ന്തോ​ഷ​ത്തി​െൻറ​യും സ​മാ​ധാ​ന​ത്തി​െൻറ പു​തു​പ്ര​തീ​ക്ഷ​ക​ൾ​ക്ക് ക​ള​മൊ​രു​ക്കി​യ ഖ​ത്ത​റി​െൻറ പ​ങ്കി​നെ ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ക്കു​ക​യാ​ണ്. ച​രി​ത്ര ക​രാ​റെ​ന്ന് ലോ​കം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഇൗ ​സു​വ​ർ​ണ നി​മി​ഷ​ത്തി​ലേ​ക്ക് ഇ​രു രാ​ജ്യ​ങ്ങ​ളെ​യും കൊ​ണ്ടു​ചെ​ന്നെ​ത്തി​ച്ച​ത് ഖ​ത്ത​റി​െൻറ അ​ക്ഷീ​ണ പ്ര​യ​ത്ന​വും പി​ന്തി​രി​യാ​ൻ കൂ​ട്ടാ​ക്കാ​ത്ത ശ്ര​മ​ങ്ങ​ളും ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തോ​ളം നീ​ണ്ട ച​ർ​ച്ച​ക​ളു​ടെ​യും കൂ​ടി​യാ​ലോ​ച​ന​ക​ളു​ടെ​യും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി അ​മേ​രി​ക്ക​യും താ​ലി​ബാ​നും പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ച​തോ​ടെ ലോ​ക​മെ​ങ്ങു​മു​ള്ള യു​ദ്ധ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​രും സ​മാ​ധാ​ന പ്രേ​മി​ക​ളും അ​ത്യ​ധി​കം സ​ന്തോ​ഷ​ത്തി​ലാ​ണ്.

പ​ല​ത​വ​ണ​ക​ളാ​യി അ​നു​ര​ഞ്​​ജ​ന ശ്ര​മ​ങ്ങ​ളും സ​മ​വാ​യ ച​ർ​ച്ച​ക​ളു​മെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും, പി​ന്മാ​റാ​ൻ കൂ​ട്ടാ​ക്കാ​തെ ശു​ഭ പ്ര​തീ​ക്ഷ​യോ​ടെ മു​ന്നേ​റി​യ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീ​മി​െൻറ ന​യ​ത​ന്ത്ര​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ബ്്ദു​ൽ അ​സീ​സി​െൻറ പി​ന്തു​ണ​യു​മാ​ണ് ലോ​കം മു​ഴു​വ​ൻ സ​ന്തോ​ഷം പ​ക​ർ​ന്ന ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യ​തി​ന് പി​ന്നി​ലും. ഖ​ത്ത​റി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളെ​യും സ​മാ​ധാ​ന​ത്തി​െൻറ പാ​ത​യി​ലേ​ക്ക് ഒ​രു​മി​പ്പി​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ഖ​ത്ത​റു​മാ​യു​ള്ള വി​ശ്വാ​സ​വും സ​മാ​ധാ​ന ക​രാ​റി​ലേ​ക്കെ​ത്താ​ൻ യു.​എ​സി​നെ​യും താ​ലി​ബാ​നെ​യും പ്രേ​രി​പ്പി​ച്ചു​വെ​ന്ന​തും യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​ഫ്ഗാ​നി​സ്​​താ​നി​ലെ സ​മാ​ധാ​നം, സു​ര​ക്ഷ, സ്ഥി​ര​ത, അ​ഭി​വൃ​ദ്ധി എ​ന്നി​വ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് ഖ​ത്ത​ര്‍ മി​ക​ച്ച പി​ന്തു​ണ​യും ശ്ര​ദ്ധ​യു​മാ​ണ് ന​ൽ​കി​വ​ന്നി​ട്ടു​ള്ള​ത്.

അ​ഫ്ഗാ​നി​സ്​​താ​നി​ല്‍ ശാ​ശ്വ​ത സ​മാ​ധാ​നം കൈ​വ​രി​ക്കാ​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യും ഖ​ത്ത​ര്‍ ആ​വ​ര്‍ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ക്ര​മം ത​ട​യു​ന്ന​തി​നും കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ ഏ​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന​തി​നും സ​മ​വാ​യ വ​ഴി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​യി രാ​ഷ്്ട്രീ​യ അ​ടി​ത്ത​റ ഒ​രു​ക്കു​ന്ന​തി​നു​മാ​യി അ​ഫ്ഗാ​നി​ലെ രാ​ഷ്്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ക്കി​ട​യി​ല്‍ ഖ​ത്ത​ര്‍ നി​ര​വ​ധി മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദോ​ഹ ക​ഴി​ഞ്ഞ​വ​ര്‍ഷം അ​ഫ്ഗാ​ന്‍ സ​മാ​ധാ​ന സ​മ്മേ​ള​നം ത​ന്നെ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ഫ്ഗാ​നി​സ്​​താ​ന്‍ സ​മൂ​ഹ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന നി​ര​വ​ധി വ്യ​ക്തി​ക​ളെ ഒ​രു​മി​ച്ച് ഒ​രു വേ​ദി​യി​ലെ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഇ​തി​ലൂ​ടെ ഖ​ത്ത​ർ ല​ക്ഷ്യം​വെ​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​മൊ​രു ക​രാ​റി​ലേ​ക്ക് ച​ര്‍ച്ച​ക​ളെ എ​ത്തി​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ വ​ഹി​ച്ച പ​ങ്ക് അ​ഫ്ഗാ​ന്‍ സ​ര്‍ക്കാ​റും പൂ​ര്‍ണ​മാ​യും വി​ല​മ​തി​ക്കു​ന്നു​ണ്ട്. സോ​വി​യ​റ്റ് അ​ധി​നി​വേ​ശ കാ​ലം മു​ത​ല്‍ അ​ഫ്ഗാ​നി​ലെ ജ​ന​ങ്ങ​ള്‍ക്ക് ദോ​ഹ പി​ന്തു​ണ ന​ല്‍കു​ന്നു​ണ്ടെ​ന്നും ഖ​ത്ത​റു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ള​രെ ഉ​യ​ര്‍ന്ന​താ​ണെ​ന്നു​മാ​ണ്​ അ​ഫ്ഗാ​ന്‍ അം​ബാ​സ​ഡ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

സമാധാന കരാർ ചരിത്രപരം –ലൂലുവ അൽഖാതിർ
ദോ​ഹ: യു.​എ​സും താ​ലി​ബാ​നും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ക​രാ​ര്‍ യാ​ഥാ​ർ​ഥ്യ​മാ​യ​ത് ച​രി​ത്ര​പ​ര​മെ​ന്ന് ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ വ​ക്താ​വു​മാ​യ ലൂ​ലു​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ​ഖാ​തി​ർ. ‘‘ഇ​തൊ​രു ച​രി​ത്ര​പ​ര​മാ​യ ക​രാ​റാ​ണ്. ഇ​തി​നെ​ക്കു​റി​ച്ചും അ​ഫ്ഗാ​ന്‍ ജ​ന​ത​യെ​ക്കു​റി​ച്ചും ഞ​ങ്ങ​ള്‍ അ​തി​യാ​യി സ​ന്തോ​ഷി​ക്കു​ന്നു. ഈ ​ക​രാ​ര്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി പ്ര​വ​ര്‍ത്തി​ച്ച ക​ക്ഷി​ക​ളോ​ടും പി​ന്തു​ണ​ച്ച​വ​രോ​ടും ഞ​ങ്ങ​ള്‍ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു’’ -ലൂ​ലു​വ അ​ൽ​ഖാ​തി​ർ വ്യ​ക്ത​മാ​ക്കി. ക​രാ​ര്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച എ​ല്ലാ​വ​രോ​ടും മ​ന്ത്രി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

യു.​എ​സ് ഭ​ര​ണ​കൂ​ട​ത്തി​നും പ്ര​സി​ഡ​ൻ​റ് ഡോ​ണ​ള്‍ഡ് ട്രം​പി​നോ​ടും സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ, അ​ഫ്ഗാ​ന്‍ പ്ര​ത്യേ​ക പ്ര​തി​നി​ധി സ​ല്‍മ​യ് ഖാ​ലി​ല്‍സാ​ദ് എ​ന്നി​വ​രോ​ടും വ​ള​രെ​യ​ധി​കം ന​ന്ദി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ന്ത്രി അ​ഫ്ഗാ​ന്‍ സ​ര്‍ക്കാ​റി​നോ​ടും താ​ലി​ബാ​നോ​ടും ക​ട​പ്പാ​ട് അ​റി​യി​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി. ഈ ​സ​മാ​ധാ​ന ക​രാ​ര്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ഖ​ത്ത​ര്‍ നി​ര്‍ണാ​യ​ക​മാ​യ പ​ങ്കാ​ണ് വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ലൈ​യി​ല്‍ അ​ഫ്ഗാ​ന്‍ ആ​ഭ്യ​ന്ത​ര സ​മാ​ധാ​ന ച​ര്‍ച്ച​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ല്‍ ഖ​ത്ത​ര്‍ മു​ന്നി​ട്ടു​നി​ന്നി​രു​ന്നു. അ​മ്പ​തി​ന​ടു​ത്തു​വ​രു​ന്ന അ​ഫ്ഗാ​ന്‍ രാ​ഷ്്ട്രീ​യ പ്ര​വ​ര്‍ത്ത​ക​ര്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​രെ​യും താ​ലി​ബാ​ന്‍ പ്ര​തി​നി​ധി​ക​ളെ​യും ജ​ർ​മ​നി​യെ​യും ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ഖ​ത്ത​ര്‍ സ​മാ​ധാ​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും ലൂ​ലു​വ അ​ൽ​ഖാ​തി​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.