ദോഹ: ഇന്ത്യക്കാരെല്ലാം ഒന്നാണെന്നും മതേതരത്വമാണ് ഇന്ത്യയുടെ ആത്മാവെന്നും തെളിയിക ്കാൻ ജാമിഅ വിദ്യാർഥികള്‍ തുടക്കമിട്ട് ഇന്ത്യന്‍ ജനത ഏറ്റെടുത്ത പൗരത്വ ഭേദഗതി വിരു ദ്ധ പ്രക്ഷോഭത്തിന് കഴിഞ്ഞുവെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. തിരുവമ്പാടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ജ്വാല -2020 പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ.എ, എന്‍.ആര്.സി, എന്‍.പി.ആര് എന്നിവ അനീതിയാണെന്ന് പറയാത്ത മതേതര വിശ്വാസികളില്ല. ബാബരി മസ്ജിദ് വിധി വന്നപ്പോഴും മുത്തലാഖ് വിഷയത്തിലും സംവരണക്കാര്യത്തിലും എല്ലാമെടുത്ത ന്യൂനപക്ഷ വിരുദ്ധ നയം വേണ്ടത്ര പ്രതിഷേധമില്ലാതെ വന്നപ്പോള്‍ ഇതും അതേപോലെയാവുമെന്ന ധാരണയിലായിരുന്നു
ബി.ജെ.പി നേതൃത്വം. പക്ഷേ, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് മാത്രമല്ല കൊടുംതണുപ്പില്‍ പോലും പിഞ്ചുകുഞ്ഞുങ്ങളെയുമായി സ്ത്രീകള്‍ ആഴ്ചകളായി സമര രംഗത്തുള്ളത് ശാഹീൻ ബാഗ് ഉള്‍പ്പെടെ പുതിയ സമര മാതൃകകള്‍ രൂപപ്പെട്ടുവരുകയായിരുന്നു. പല ഇടങ്ങളിലും ശാഹീൻ ബാഗ് മാതൃകയിലുള്ള സമര പോരാട്ടങ്ങള്‍ തുടരുകയാണ്. ഇത്തരം പോരാട്ടങ്ങളിലൂടെ മതേതര ഇന്ത്യ വിജയിക്കുക തന്നെ ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഹിറ്റ്ലര്‍ മാതൃക ജനാധിപത്യത്തിെൻറ ഇന്ത്യന്‍ പതിപ്പിനു വേണ്ടിയുള്ള ശ്രമമാണ് മോദിയും അമിത് ഷായും ഇന്ത്യയില്‍ നടത്തുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. ചടങ്ങ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ കാസിം, അബ്ദുല്‍ അസീസ് നരിക്കുനി, എം.പി. ഇല്യാസ് മാസ്റ്റര്‍, ഇ.കെ മുഹമ്മദലി എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് ഇ.എ. നാസര്‍ അധ്യക്ഷത വഹിച്ചു. അതിഥികള്‍ക്ക് മണ്ഡലം നേതാക്കള്‍ ഉപഹാരം കൈമാറി. പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുന്‍ ജില്ല സെക്രട്ടറി ഇ.കെ. മായിന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്കി. സിദ്ദീഖ് പുറായില്‍, എ.എം. മുഹമ്മദ് അശ്റഫ്, ഇ.പി അബ്ദുറഹ്മാന്, വി.കെ. അബ്ദുല്ല, കെ.സി. നൗഫല്‍, കോയാസ്സന്‍, ഇല്യാസ് ഹംസ എന്നിവരെയും പ്രവാസത്തിെൻറ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കെ.എം.സി.സി പ്രവര്‍ത്തകരായ ഇ.കെ മുഹമ്മദലി, ടി.ടി. അബ്ദുറഹ്മാന്, കെ.ടി. ഇബ്രാഹിം, വി.എന്‍ യൂസുഫ്, അബ്ദുനാസര്‍ മേലേ മടത്തില്‍ എന്നിരെയും ചടങ്ങില്‍ ആദരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.പി അബ്ബാസ് സ്വാഗതവും ട്രഷറര്‍ ഒ.പി സാലിഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.