ദോഹ: പൊതുഗതാഗത സംവിധാനം 20 മുതല്‍ 25 ശതമാനം വരെ പരിസ്ഥിതി സൗഹൃദമാ ക്കാനും കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കാനും അഞ്ച് പ്രധാന ‘സ്മാർട്’ പദ്ധ തികള്‍ വരുന്നു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇതിന് പിന്നിൽ. ഇലക്ട്രിക് ബസുകൾ, 17 പൊതുഗതാഗത അടിസ്ഥാന സൗകര്യ വികസന കേന്ദ്രങ്ങള ്, 3,000 സ്മാർട് ബസ് സ്റ്റോപ്പുകള്‍, വെസ്റ്റ് ബേ ബസ് കേന്ദ്രത്തിെൻറ വികസ നം, ജല ടാക്സികള്‍ എന്നിവയാണ് രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിെൻ റ മുഖച്ഛായ മാറ്റാന്‍ തയാറെടുക്കുന്ന അഞ്ച് പദ്ധതികള്‍. കാര്‍ബണ്‍ പ്രസ രണം കുറക്കാന്‍ ലക്ഷ്യമിട്ട് ഇലക്ട്രിക് ബസുകളും ഓട്ടോമാറ്റിക് റാപ്പി ഡ് ട്രാന്‍സിറ്റ് വാഹനങ്ങളും വരും. 2030 ഓടെ രാജ്യത്തെ മുഴുവന്‍ ബസുകളും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. തസ്മു സ്മാര്‍ട് ഖത്തര്‍ പ്രോഗ്രാമിെൻറ ഭാഗമായാണ് സ്മാര്‍ട് ഗതാഗത സംവിധാനം യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നത്.
റോഡ് ഗതാഗത മരണനിരക്കുകള്‍ ഒരു ലക്ഷത്തില്‍ 6 പേര് എന്ന കണക്കില്‍ കുറക്കുക, മലിനീകരണ പ്രസരണ തോത് 10 ശതമാനമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. സ്മാര്‍ട് പദ്ധതികളുടെ ഭാഗമായാണ് അടുത്തിടെ ഖത്തര്‍ റെയില്‍, കര്‍വ എന്നിവയുമായി സഹകരിച്ച് മെട്രോ ലിങ്കുകളും മെട്രോ എക്സ്പ്രസ് സര്‍വിസുകളും നടപ്പാക്കിയത്.
രാജ്യത്തെ ഹൈവേയുടെ നീളം 8,500 കിലോമീറ്റര്‍ ആക്കി വര്‍ധിപ്പിക്കും. 2020ഓടെ 627 ഇലക്ട്രിക് ബസുകള്‍ നിരത്തിലോടുമെന്ന് നേരത്തേ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. സ്മാര്‍ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിെൻറ കീഴില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. ഇതിലൂടെ വിമാനത്താവളത്തിെൻറ പ്രവര്‍ത്തന നടപടികള്‍ മെച്ചപ്പെടുത്താനും വിഭവങ്ങള്‍ ഉചിതമായി ഉപയോഗിക്കാനും കഴിയുന്നുണ്ട്. ഹമദ് തുറമുഖം വഴിയുള്ള രാജ്യത്തിെൻറ സമുദ്ര ഗതാഗതവും വളര്‍ച്ചയുടെ പാതയിലാണ്. മേഖലാ, രാജ്യാന്തര തലത്തില്‍ മൂന്നു ഭൂഖണ്ഡങ്ങളിലായി 50 തുറമുഖങ്ങളുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. തുറമുഖ വിപുലീകരണത്തിെൻറ രണ്ടാം ഘട്ടം 2021 ല്‍ പൂര്‍ത്തിയാകും. കപ്പല്‍ വിനോദ സഞ്ചാരത്തിന് ആക്കം കൂട്ടാന്‍ ദോഹ തുറമുഖത്തിെൻറ വികസന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ദോഹ തുറമുഖത്ത് 55 കോടി ഡോളറിെൻറ വികസനമാണ് നടത്തുന്നത്. പരീക്ഷണ ഓട്ടം നടത്തുന്ന എ.ആര്.ടിയുടെ സേവനം ഉടൻ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ് സൂചന.
മെട്രോ റെയിൽ ബോഗി പോലിരിക്കുന്ന സാദാ വാഹനങ്ങളെപ്പോലെ റോഡിലൂടെ ഒാടുന്ന സംവിധാനമാണ് ഓട്ടോമാറ്റിക് റാപിഡ് ട്രാന്‍സിറ്റ് അഥവാ എ.ആർ.ടി ബസിെൻറയും മെട്രോ ബോഗിയായ ട്രാമിെൻറയും സംയാജിത രൂപമാണ് ഓട്ടോമാറ്റിക് റാപിഡ് ട്രാന്‍സിറ്റ് (എ.ആർ.ടി). ഖത്തറിൽ വരാൻ പോകുന്ന പുതിയ പൊതുഗതാഗത സംവിധാനമാണിത്. ഉന്നത നിലവാരത്തിൽ അതിസുന്ദര യാത്ര പ്രദാനം ചെയ്യുന്ന ഇൗ വാഹനം ചൈനയിലാണ് നിർമിച്ചിരിക്കുന്നത്. നൂതനവും അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനമാണിത്. ഒാടാൻ ട്രാക്കുകൾ വേണ്ട എന്ന പ്രത്യേകതയുമുണ്ട്. ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ലോകത്ത് ആദ്യമായി എ.ആര്.ടി സംവിധാനം നടപ്പാക്കുന്നത് ഖത്തറിലായിരിക്കും.
വാഹനം പാർക്ക് ചെയ്യാം; യാത്ര മെട്രോയിലാക്കാം പാര്‍ക്ക് ആൻഡ് റൈഡ് പദ്ധതി
ദോഹ: ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിെൻറ പൊതു ബസ് സൗകര്യ പദ്ധതിയായ പാര്‍ക്ക് ആൻഡ് റൈഡ് പദ്ധതിയും പുരോഗമിക്കുകയാണ്. അല്‍ വക്റ, അല്‍ ഖസര്‍, ലുസൈല്‍, എജുക്കേഷന്‍ സിറ്റി എന്നിവിടങ്ങളില്‍ ദോഹ മെട്രോ സ്റ്റേഷന് സമീപങ്ങളിലായി സൗജന്യ പാര്‍ക്കിങ് സ്ഥലം അനുവദിച്ച് വാഹന ഉടമകള്‍ക്ക് പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ താൽപര്യമുണ്ടാക്കുന്നതാണ് പദ്ധതി. കുറഞ്ഞ സമയത്തും ചെലവിലും ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരാൻ കഴിയും. പുതിയ പദ്ധതി നടപ്പാകുന്നതോടെ റോഡുകളിലും പ്രധാനപ്പെട്ട ഇൻറര്സെക്ഷനുകളിലും ഗതാഗത നീക്കം സുഗമമാകും. മാത്രമല്ല, കാര്‍ബണ്‍ പുറന്തള്ളുന്നതും കുറയും. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം ഇതിനകം അല്‍ വക്റയിലെ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ സൗജന്യ വാഹന പാര്‍ക്കിങ് കേന്ദ്രം ഇതിനകം നിരവധി പേർ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. ബാക്കിയുള്ളിടങ്ങളിലെ പാർക്കിങ് കേന്ദ്രങ്ങൾ അടുത്ത വര്‍ഷം ആദ്യപാദത്തോടെ പൂര്‍ത്തിയാകും. ദോഹമെട്രോ സമ്പൂർണമായി പ്രവർത്തിച്ചുതുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് മെട്രോ ദിനേന ഉപയോഗിക്കുന്നത്. കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കാൻ പാർക്ക് ആൻഡ് ൈറഡ് പദ്ധതിയിലൂടെ സാധിക്കും.
വിപണിയിൽ കുതിപ്പ്; രാജ്യത്ത് വാഹനങ്ങൾ കൂടി
ദോഹ: രാജ്യത്തെ വാഹനവിപണിയിൽ കുതിപ്പ്. കഴിഞ്ഞ നവംബറിൽ രാജ്യത്തെ സ്വകാര്യ വാഹന രജിസ്േട്രഷനിൽ നാലു ശതമാനം വർധനയാണ്രേഖപ്പെടുത്തിയിരിക്കുന്നത്. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഓട്ടോമൊബൈൽ വിപണിയിലെ കുതിപ്പാണ് ഇതിലൂടെ തെളിയുന്നത്. കഴിഞ്ഞ നവംബറിൽ 5690 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. മാസംതോറുമുള്ള താരതമ്യത്തിൽ 13.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ സ്വകാര്യ വാഹന രജിസ് േട്രഷനിൽ 14 ശതമാനം വർധനയാണ് അതോറിറ്റി രേഖപ്പെടുത്തിയത്. 4184 പുതിയ വാഹനങ്ങളാണ് സ്വകാര്യമേഖലയിൽ രജിസ്റ്റർ ചെയ്തത്. ആകെ പുതിയ വാഹനങ്ങളുടെ 74 ശതമാനം വരുമിത്. മാസാടിസ് ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ 9 ശതമാനം കുറവാണിത്. സെൻട്രൽ ബാങ്ക് രേഖകൾ പ്രകാരം ഖത്തരികളുടെയും വിദേശികളുടെയും ഓട്ടോ ലോണുകളുടെ എണ്ണത്തിൽ 18 ശതമാനം മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഖത്തരികളുടെ വ്യക്തിഗത ലോണിൽ ഒരു ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിദേശികളുടെ വ്യക്തിഗത ലോണിൽ മൂന്നു ശതമാനം വർധനയുണ്ടായതായും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ നവംബറിൽ 62421 വാഹനങ്ങളാണ് പുതുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഒരു ശതമാനം കുറവും മാസം തോറുമുള്ള താരതമ്യത്തിൽ 11 ശതമാനം കുറവുമാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.