ദോഹ: ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ ആൽഥാനിയുടെ മുഖ്യരക്ഷാകര്തൃത്വത്തില് അരങ്ങേറുന്ന ‘മല് ഔല് 3’ എക്സിബിഷനില്‍ നിങ്ങൾക്കും പങ്കെടുക്കാം. അപൂർവ സാധനങ്ങളുടെ സ്വകാര്യ ശേഖരമുള്ളവര്ക്കാണ് ക്ഷണം കിട്ടിയത്. ഖത്തര്‍ നാഷനല്‍ മ്യൂസിയത്തില്‍ അടുത്തവര്‍ഷം അവസാന പാദത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ സ്വകാര്യശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കാം. ‘പഴയ കാലത്തുനിന്ന്’ എന്നാണ് ‘മല് ഔല്’ എന്ന വാക്ക് സൂചിപ്പിക്കുന്നത്. പഴയകാല കൈയെഴുത്തു പ്രതികള്‍, ആയുധങ്ങള്‍, ഇസ്ലാമിക ശേഖരങ്ങള്‍, മാപ്പുകള്‍, നാണയങ്ങള്‍, നരവംശശാസ്ത്രം, പാരമ്പര്യം, ആഭരണം, വസ്ത്രം, ഉപകരണങ്ങള്‍ തുടങ്ങി കാറുകള്‍ വരെ പ്രദര്‍ശനത്തില്‍ ഉൾപ്പെടുത്താം.
https://nmoq.org.qa/ സൈറ്റിൽ വിവരങ്ങൾ ലഭിക്കും. ഗള്‍ഫ് മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പ്രദര്‍ശനമായിരിക്കും ‘മല് ഔല് 3’. സ്വകാര്യ ശേഖരമുള്ളവര്ക്ക് പ്രദര്‍ശിപ്പിക്കാന്‍ ഇടം നൽകുകയും ശേഖരമുണ്ടാക്കാൻ സഹായം നൽകുകയുമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ ശേഖരമുള്ളവരുടെ വിവരങ്ങൾ ചിത്രീകരിക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര് അടുത്തമാസം അവസാനിക്കുംമുമ്പ് വിവരങ്ങളും ഉൽപന്നങ്ങളുടെ ചെറുകുറിപ്പുകളും വിവിധരീതിയിലുള്ള ഫോട്ടോകളും സമര്‍പ്പിക്കണം. ഖത്തർ സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട് മികച്ച സ്ഥാനം വഹിക്കാന്‍ സ്വകാര്യ ശേഖര ഉടമകള്‍ക്കുള്ള അവസരമാണ് ‘മല് ഔല്’ എന്ന് ഖത്തര്‍ നാഷനല്‍ മ്യൂസിയത്തിലെ അസോസിയേറ്റ് ക്യൂറേറ്റര്‍ താനിയ അല്‍ മാജിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.