ദോഹ: ഖത്തറിെല 2022 ഫിഫ ലോകകപ്പിന് ഇനിയും മൂന്നുവർഷം ബാക്കിയുണ്ട്. എന്നാൽ, അതിനൊെക്ക മുമ്പുതന്നെ ഇതുമായി ബന്ധപ്പെട്ട നിർമാണപ്രവൃത്തികളൊക്കെ സമയബന്ധിതമായി പൂർത്തീകരിക്കുകയാണ് രാജ്യം. ദോഹ കോർണിഷിനോട് അഭിമുഖമായി വെസ്റ്റ്ബേ സ്കൈലൈന്‍ എതിർഭാഗത്തായി പണിയുന്ന റാസ് അബു അബൂദ് സ്റ്റേഡിയം ഇത്തരത്തിൽ ഏറെ പ്രത്യേകതകളുള്ളതാണ്. ടൂർണമെൻറ് കഴിഞ്ഞാൽ പൂർണമായും മാറ്റി സ്ഥാപിക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണം. ലോകകപ്പിെൻറ ചരിത്രത്തിൽതന്നെ ഇത്തരത്തിലുള്ള ആദ്യ സ്റ്റേഡിയമാണിത്. അഴിച്ചുമാറ്റാൻ കഴിയുന്നവയാണ് ഇരിപ്പിടങ്ങൾ. മോഡുലാർ േബ്ലാക്കുകളാണ് മിക്കയിടത്തും ഉപയോഗിക്കുന്നത്. ഇതിനാൽ സ്റ്റേഡിയം പൂർണമായും ഭാഗങ്ങളായി അടർത്തിമാറ്റാൻ കഴിയും. ലോകകപ്പിനു ശേഷം മറ്റ് അർഹരായ രാജ്യങ്ങളിലേക്ക് കായിക-കായികേതര ആവശ്യങ്ങൾക്കായാണ് സ്റ്റേഡിയത്തിെൻറ ഭാഗങ്ങൾ നൽകുക.
ഫിഫ ലോകകപ്പിെൻറ ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് ഇവിടെ നടക്കുക. ടൂർണമെൻറിന് ശേഷം സ്റ്റേഡിയം പൂർണമായും മാറ്റി പൊതുജനങ്ങൾക്ക് കായികവിനോദങ്ങൾക്കും ഒഴിവ് സമയം ചെലവഴിക്കാനുമായി നൽകുകയാണ് ലക്ഷ്യം. പൂർണമായും മാറ്റിസ്ഥാപിക്കാൻ കഴിയുന്നതിനാൽ കണ്ടെയ്നർ സ്റ്റേഡിയം എന്നുകൂടി ഇത് അറിയപ്പെടുന്നു. ചൈനയിൽനിന്നും ഇറക്കുമതിചെയ്ത കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് നിർമാണം. സ്റ്റേഡിയം നിർമാണത്തിനായുള്ള പ്രാഥമിക ജോലികൾ ഇതിനകം തന്നെ സുപ്രീം കമ്മിറ്റി മേൽനോട്ടത്തിൽ ആരംഭിച്ചു കഴിഞ്ഞതായി െപ്രാജക്ട് മാനേജർ മുഹമ്മദ് അൽ മുല്ല പറയുന്നു. ആയിരത്തോളം കണ്ടെയ്നറുകളാണ് ഉപയോഗിക്കുന്നത്. പാരമ്പര്യ സ്റ്റേഡിയങ്ങളിൽനിന്നും 20 ശതമാനം നിർമാണച്ചെലവ് കുറഞ്ഞതാണ് നിർദിഷ്ട റാസ് അബൂ അബൂദ് സ്റ്റേഡിയം.
സ്റ്റേഡിയത്തിൽ 40,000 ഇരിപ്പിടങ്ങളാണ് സജ്ജീകരിക്കുന്നത്. ഷിപ്പിങ് കണ്ടെയ്നറുകൾ പ്രത്യേക രീതിയിൽ പരിഷ്കരിച്ചാണ് മോഡ്യുലാർ ബിൽഡിങ് ബ്ലോക്കുകൾ തയാറാക്കുന്നത്. സ്റ്റേഡിയ നിർമാണത്തിനാവശ്യമായ മുഴുവൻ സാമഗ്രികളും കണ്ടെയ്നറുകൾക്കുള്ളിലുണ്ടാകും. വളരെ വേഗത്തിൽ കൂട്ടിയോജിപ്പിക്കാനും പൊളിച്ചുമാറ്റാനും കഴിയുന്ന തരത്തിലുള്ള സ്റ്റേഡിയം നിർമിച്ച് ലോകത്തിനുമുന്നിൽ വീണ്ടും അത്ഭുതമാകാനൊരുങ്ങുകയാണ് ഖത്തറെന്ന കൊച്ചു രാജ്യം. ഫെൻവിക് ഇറിബാരൻ ആർക്കിടെക്റ്റാണ് സ്റ്റേഡിയത്തിെൻറ രൂപകൽപന നിർവഹിച്ചിട്ടുള്ളത്. നിർമാണം അടുത്ത വർഷാവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് പോലുള്ള ഭീമൻ പരിപാടി കഴിഞ്ഞ് സ്റ്റേഡിയം പോലെയുള്ള മുഴുവൻ സൗകര്യങ്ങളും എങ്ങനെ വീണ്ടും ഉപയോഗിക്കാനാകുമെന്ന് പഠിക്കാൻ ലോക രാഷ്ട്രങ്ങൾക്കുള്ള സുവർണാവസരം കൂടിയാണ് റാസ് അബു അബൂദ് സ്റ്റേഡിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.