ദോഹ: സെപ്റ്റംബർ 27 മുതൽ ദോഹ വേദിയാവുന്ന ലോക അത്ലറ്റി ക്സ് ചാമ്പ്യൻഷിപ്പിൽ പോരിനിറങ്ങുന്നത് 25 അംഗ ഇന്ത്യൻ സംഘ ം. ലോകമീറ്റിന് യോഗ്യത നേടിയവരെയും റിലെ ടീമിനെയും ഉൾ പ്പെടുത്തിയാണ് ഇന്ത്യ മികച്ച സംഘത്തെ ഇറക്കുന്നത്. ഒരു വർഷം കഴിഞ്ഞ് നടക്കുന്ന ഒളിമ്പിക്സ് കൂടി മുന്നിൽ കണ്ടാണ് താരങ്ങൾ ദോഹയിലേക്ക് വണ്ടി കയറുന്നത്.
ഒമ്പത് പുരുഷ താരങ്ങൾ ഉൾപ്പെടെ 12 മലയാളികളാണ് ടീമിലുള്ളത്. നേരേത്ത യോഗ്യത നേടിയവർക്കു പുറമെ, പി.യു. ചിത്ര (1500) ഏഷ്യൻ ജേതാവായും, ജിസ്ന മാത്യു, അലക്സ് ആൻറണി എന്നിവർ റിലേ ടീമിലും ഇടം നേടിയിട്ടുണ്ട്. ജർമനിയിൽ വെച്ച് യോഗ്യത ഉറപ്പിച്ച ജിൻസൺ ജോൺസൺ ഇപ്പോൾ അമേരിക്കയിൽ പരിശീലനത്തിലാണ്.
ടീം ഇന്ത്യപുരുഷ വിഭാഗം: എം.പി. ജാബിർ (400മീ. ഹർഡിൽസ്), ജിൻസൺ ജോൺസൺ (1500മീ.), അവിനാഷ് സബ്ലെ (300മീ. സ്റ്റീപ്ൾചേസ്), കെ.ടി. ഇർഫാൻ, ദേവേന്ദ്ര സിങ് (20കി.മീ. നടത്തം), ടി. ഗോപി (മാരത്തൺ), എം. ശ്രീശങ്കർ (ലോങ്ജംപ്), തേജീന്ദർപാൽ സിങ് (ഷോട്ട്പുട്ട്), ശിവപാൽ സിങ് (ജാവലിൻ), മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അലക്സ് ആൻറണി, അമോജ് ജേക്കബ്, കെ.എസ്. ജീവൻ, ധരുൺ അയ്യസ്സാമി, ഹർഷ് കുമാർ (4x400 മീ, മിക്സ്ഡ് റിലേ). വനിത: പി.യു. ചിത്ര (1500മീ.), അന്നു റാണി (ജാവലിൻ), ഹിമ ദാസ്, വി.കെ. വിസ്മയ, എം.ആർ. പൂവമ്മ, ജിസ്ന മാത്യു, രേവതി, ശുഭ വെങ്കിടേഷ്, വിദ്യ ആർ. (റിലേ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.