ദോഹ: ഇന്ത്യയിൽ പഠിക്കുന്ന വിദേശങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്ക ൾക്ക് വിദേശകാര്യമന്ത്രാലയം വിവിധ വിഭാഗങ്ങളിലായി 150 സ്കോളർ ഷിപ്പുകൾ അനുവദിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വിദേശ ഇന്ത്യക്കാരുടെയോ വിദേശങ്ങളിൽ തൊഴിൽ എടുക്കുന്നവരുടെയോ ഇന്ത്യയിൽ പഠിക്കുന്ന മക്കൾക്കാണ് സ്കോളർഷിപ്പുകൾ. ആകെ മാസവരുമാനം 4000 യു.എസ് ഡോളറിന് തുല്യമായ തുകയിൽ കൂട്ടാത്തവരുടെ മക്കൾക്കാണ് അർഹത. പഠനചെലവിെൻറ 75 ശതമാനം തുക ഇതുപ്രകാരം ഇന്ത്യാ ഗവൺമെൻറ് വഹിക്കുകയാണ് െചയ്യുക.
താഴെ പറയുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണ് അർഹത. എൻ.െഎ.ടികൾ, െഎ.െഎ.ടികൾ, പ്ലാൻറിങ് ആൻഡ് ആർക്കിടെക്ചർ സ്കൂളുകൾ, യു.ജി.സി, നാക് അംഗീകാരമുള്ള എ ഗ്രേഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർ, ഇന്ത്യയിലെ സെൻട്രൽ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നവർ, 4. ഡി.എ.എസ്.എ സ്കീമിന് കീഴിൽ വരുന്ന മറ്റു സ്ഥാപനങ്ങളിൽ പഠിക്കുന്നവർ.ആദ്യവർഷ വിദ്യാർഥികൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് അർഹതയുള്ളൂ. www.spdcindia.gov.in എന്ന ൈസറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. നിർദേശങ്ങൾ വിശദമായി വായിച്ചതിന് ശേഷം അപേക്ഷിക്കണമെന്ന് എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.