ദോഹ: രാജ്യത്ത് വാഹനങ്ങളിൽ കുട്ടികളുടെ സീറ്റ് നിർബന്ധമാക്കുന്നു . വാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് ചൈല്‍ഡ് കാര്‍ സീറ്റുകൾ നിയമം മൂലം നിർബന്ധമാക്കാൻ അധികൃതർ ഒരുങ്ങുന്നത്. വാഹനങ്ങളില്‍ കുട്ടികളുടെ സീറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം ഉടനുണ്ടാകും. പിറകിലെ സീറ്റുകളിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനും പദ്ധതിയുണ്ട്. ചൈല്‍ഡ് പാസഞ്ചര്‍ സീറ്റും പിറകിലെ സീറ്റിലുള്ളവര്‍ക്ക് സീറ്റുബെല്‍റ്റും നിര്ബന്ധമാക്കുന്നതുള്പ്പടെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയായിരിക്കും നിയമനിര്‍മാണമെന്നാണ് സൂചന. പ്രതിവര്‍ഷം 20,000ത്തിലധികം കുഞ്ഞുങ്ങള്‍ രാജ്യത്ത് പിറന്നുവീഴുന്നതിനാല് നിയമനിര്‍മാണത്തിന് ഏറെ പ്രസക്തിയുണ്ട്.
കാര്അപകടങ്ങളില് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. പുതിയ നിയമനിര്‍മാണം നടപ്പാക്കുന്നതില്‍ പൊതുജനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇതിനോടു സഹകരിക്കാന്‍ പൊതുജനങ്ങളും തയാറാകണം. ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ ട്രോമ സര്‍ജറി വിഭാഗത്തിെൻറ കമ്യൂണിറ്റി ഔട്ട്റീച്ച് വിഭാഗമായ ഹമദ് ഇന്‍ജ്വറി പ്രിവന്‍ഷന്‍ പ്രോഗ്രാം(എച്ച്.ഐ.പി.പി) പുതിയ നിയമത്തിനുവേണ്ടി പൊതുജനങ്ങളില്‍ അവബോധം ചെലുത്തുന്നുണ്ട്. രാജ്യം ഉടന്‍തന്നെ കുട്ടികളുടെ കാര്‍ സീറ്റ് നിയമം നടപ്പാക്കാന്‍ പോകുന്നതിനാല്‍ സമൂഹത്തെയും അതിനനുസരിച്ച് സജ്ജമാക്കേണ്ടത് സുപ്രധാനമാണെന്ന് എച്ച്.ഐ.പി.പി ഡയറക്ടര്‍ ഡോ. റാഫേല്‍ കോണ്സുന്ജി പറഞ്ഞു. എല്ലാ കുട്ടികളെയും പിന്‍സീറ്റില്‍ ശരിയായി നിയന്ത്രിക്കണം. കുട്ടിയുടെ പ്രായത്തിനും വലുപ്പത്തിനും അനുയോജ്യമായ കാര്സീറ്റായിരിക്കണം വാഹനത്തിലുണ്ടാകേണ്ടത്. സ്കൂള്‍ ബസില്‍ യാത്ര
ചെയ്യുമ്പോഴും ലഭ്യമെങ്കില്‍ കുട്ടികളുടെ സീറ്റുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.