ദോഹ: ഗള്‍ഫ് തകാഫുല്‍ ഇൻഷുറന്‍സ് കമ്പനി ആസ്ഥാനത്ത് ഇൻഷുറ ന്‍സ് സേവനങ്ങളോടെ ആറാമത് ഗതാഗത അന്വേഷണ (ട്രാഫിക് ഇ ന്‍വെസ്റ്റിഗേഷന്‍) ഓഫിസ് തുറന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് പുതിയ ഓഫിസ് തുറന്നിരിക്കുന്നത്. ഗതാഗത അപകടങ്ങളില്‍പ്പെട്ട് കേടുപാടുകള്‍ സംഭവിക്കുന്ന വാഹ നങ്ങളുടെ അറ്റകുറ്റപ്പണി, മറ്റു സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഇൻഷുറന്‍സ് കമ്പനിയിലെ ഈ ഗതാഗത ഓഫിസുകള്‍ മുഖേന പൂര്‍ത്തീകരിക്കാനാകും.
അപകടത്തിെൻറ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഓഫിസുകളില്‍നിന്ന് നേടാം. ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടക്കാനുമാകും. വാഹനത്തിനായി അതേനിറത്തിലുള്ള പെയിൻറിങ്ങിനായുള്ള പെര്‍മിറ്റും നേടാം. ട്രാഫിക് അന്വേഷണ വകുപ്പിലോ മറ്റ് ട്രാഫിക് വിഭാഗങ്ങളിലോ റഫര്‍ ചെയ്യാതെതന്നെ അജ്ഞാത അപകടങ്ങളും ഈ ഓഫിസുകള്‍ മുഖേന രജിസ്റ്റര്‍ ചെയ്യാനാകും. ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുണ്ടാകും. ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നുള്ള നടപടിക്ര മങ്ങളുടെ തുടര്‍ച്ചയായി ഗതാഗത നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ഈ ഉദ്യോഗസ്ഥെൻറ ദൗത്യം. ഇൻഷുറന്‍സ് കമ്പനികളില്‍ തുറക്കുന്ന ആറാമത്തെ ഓഫിസാണിത്.
ട്രാഫിക് പട്രോള്‍സ് ആൻഡ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിെൻറ കീഴിെല ഇൻഷുറന്‍സ് കമ്പനികളിലെ ഗതാഗത അന്വേഷണ ഓഫിസ് ഓഫിസര്‍ ഫസ്റ്റ് ലെഫ്റ്റനൻറ് ഹമൗദ് മുബാറക് അല്‍ഷാഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റു ഇൻഷുറന്‍സ് കമ്പനികളിലും കൂടുതല്‍ ട്രാഫിക് അന്വേഷണ ഓഫിസുകള്‍ തുറക്കുന്നതിന് പദ്ധതിയുണ്ടെന്നും ഫസ്റ്റ്ലെഫ്റ്റനൻറ് അല്‍ഷാഫി പറഞ്ഞു.
ഗതാഗത അന്വേഷണ വിഭാഗങ്ങളുടെ ജോലി സമ്മർദം കുറക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ ആസ്ഥാനത്ത് ഗതാഗത അന്വേഷണ ഓഫിസ് തുറന്നതില്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിനോടു നന്ദിയുണ്ടെന്ന് ഗള്‍ഫ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഓട്ടോമോട്ടിവ് വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സലാഹ് മുഹമ്മദ് അബ്ദുല്‍ഗാനി പറഞ്ഞു. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കുന്നതിനും നടപടിക്രമങ്ങള്‍ സുഗമമായും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഗതാഗത ഓഫിസുകള്‍ തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.