ദോഹ: കെനിയൻ സമുദ്രമേഖലയിൽ പെേട്രാളിയം പര്യവേക്ഷണം ലക്ഷ്യമിട്ട് ഖത്തർ പെേട്രാളിയം (ക്യു.പി) എനി, ടോട്ടൽ എന്നീ കമ്പനികളുമായി കരാർ ഒപ്പുവെച്ചു.
25 ശതമാനം (എനി-13.75, ടോട്ടൽ-11.25) പങ്കാളിത്തം ഉറപ്പാക്കുന്ന കരാറിലാണ് ഖത്തർ പെേട്രാളിയം ഒപ്പുവെച്ചത്. കെനിയയിലെ എൽ11എ, എൽ11ബി, എൽ12 ബ്ലോക്കുകളിലെ പര്യവേക്ഷണത്തിലാണ് ക്യു.പി പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നത്.
കെനിയൻ സർക്കാറിെൻറ കസ്റ്റമറി റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതോടെ ഖത്തർ പെേട്രാളിയം, ഇൗ കമ്പനികളുമായി ചേർന്ന് കൺസോർട്യം രൂപവത്കരിക്കും. ആഫ്രിക്കയിലെ ഖത്തർ പെേട്രാളിയത്തിെൻറ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി കെനിയൻ കടലിൽ പര്യവേക്ഷണത്തിനായുള്ള കരാർ ഒപ്പുവെക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പര്യവേക്ഷണ ശ്രമങ്ങൾ വിജയിക്കുമെന്നും ഉൗർജസഹമന്ത്രിയും ക്യൂ.പി സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു. കെനിയൻ സർക്കാറുമായും എനി, ടോട്ടൽ എന്നിവരുമായും സഹകരണം ശക്തമാക്കും.
കിഴക്കൻ കെനിയയിലെ ലാമു ബേസിനിലാണ് മൂന്ന് ബ്ലോക്കുകളും ഉൾപ്പെടുന്നത്. 15000 ചതുരശ്ര കിലോമീറ്ററാണ് ബേസിനിെൻറ വിസ്തൃതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.