ദോഹ: ‘നാളത്തെ ഉദ്യോഗസ്ഥർ’ എന്ന തലക്കെട്ടിൽ ആഭ്യന്തരമന്ത്രാലയ ം വിദ്യാർഥികൾക്കായി നടത്തിയ പ്രത്യേക വേനൽക്കാല ക്യാമ്പ് പൂർത്തിയായി. ഇത്തരത്തിലുള്ള രണ്ടാമത്തെ ക്യാമ്പാണിത്. 300 വിദ്യാർഥികളാണ് വിവിധ മേഖലകളിൽ പ്രത്യേക പരിശീലനം നേടിയത്. കായികമേഖല, ൈസന്യവുമായി ബന്ധപ്പെട്ട വിവിധ പരിശീലനം, വിദ്യാഭ്യാസ പരിശീലനം, മതപരമായ ക്ലാസുകൾ എന്നിവയും വിദ്യാർഥികൾക്ക് ലഭിച്ചു. 2008 ജനുവരി ഒന്നിനും 2011 ജനുവരി ഒന്നിനും ഇടയിൽ ജനിച്ച 2000 കുട്ടികളാണ് പരിശീലനത്തിൽ പെങ്കടുത്തത്. വിദ്യാർഥികളിൽ ഇസ്ലാമിക-അറബ് മൂല്യങ്ങളും ഒപ്പം ദേശീയതാൽപര്യങ്ങളും കൂടുതൽ ഉൗട്ടിയുറപ്പിക്കുകയും കായിക സൈനിക പരിശീലനം നൽകുകയുമാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
പൊലീസ് കോളജിൽ വ്യാഴാഴ്ച രാവിലെ കുട്ടികൾക്കായുള്ള ‘നാളത്തെ ഉദ്യോഗസ്ഥർ’ എന്ന പരിശീലനപരിപാടിയുടെ ബിരുദദാന ചടങ്ങ് നടത്തി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് പൊലീസ് കോളജ് നടത്തിയ ചടങ്ങിൽ പെങ്കടുത്തത്. പൊലീസ് കോളജിെൻറ സുപ്രീം കൗൺസിൽ ചെയർമാൻകൂടിയാണ് പ്രധാനമന്ത്രി. വിവിധ യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കായി നടത്തിയ േകാഴ്സ് പൂർത്തിയാക്കിയവരുടെയും ബിരുദദാനചടങ്ങിൽ പ്രധാനമന്ത്രി പെങ്കടുത്തു. 135 പേരാണ് യൂനിവേഴ്സിറ്റികളുമായി സഹകരിച്ച് നടത്തിയ പരിശീലന പരിപാടികൾ പൂർത്തീകരിച്ചത്. ആറു മാസത്തെ കാലയളവിൽ ഇവർക്ക് സൈന്യത്തിെൻറ വിവിധ മേഖലകളിലുള്ള പരിശീലനം ലഭിച്ചു. കായികപരിശീലനവും പൊലീസുമായി ബന്ധപ്പെട്ട പരിശീലനവും ലഭിച്ചിട്ടുണ്ട്. വിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലുള്ള വിദ്യാഭ്യാസ പരിശീലനവും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.