ദോഹ: വേനലവധി ആഘോഷിക്കുന്നതിനായി രാജ്യത്തിന് പുറത്ത േക്ക് പോകുന്നവർ മാര്‍ഗനിര്‍ദേശങ്ങൾ പാലിക്കണമെന്ന് ആഭ്യ ന്തരമന്ത്രാലയം. യാത്ര സുരക്ഷിതവും മികച്ച അനുഭവവുമാ ക്കാന്‍ സഹായകമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. യാത്രാ രേഖകൾ അടക്കം എല്ലാം പരിശോധിച്ചതിനുശേഷം മാത്രമേ യാത്ര പുറപ്പെട ാവൂ. ഏത് രാജ്യത്തേക്കായാലും യാത്രക്ക് മുമ്പ് ആവശ്യമായ മുന്‍ക രുതല് സ്വീകരിക്കണം. പാസ്പോര്‍ട്ട്, വിസ തുടങ്ങിയ കാര്യങ്ങ ളില്‍ ഉറപ്പുവരുത്തണം. വീടിെൻറ സുരക്ഷ ഉറപ്പാക്കണം. ബാഗേ ജ് ശരിയായ വിധത്തിലാണോ പാക്ക് ചെയ്തത് എന്ന് ഉറപ്പാക്കണം. വി ദേശയാത്രകള് സുഗമമാക്കുന്നതിനും ആവശ്യമായ സഹായ ങ്ങള് ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ആദ്യം വീടിെൻറ സുരക്ഷ
അവധിക്കാലം ചെലവഴിക്കാന്‍ വിദേശങ്ങളിലേക്കു പോകുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് വീടിെൻറ സുരക്ഷയാണ്. ഒന്നോ അതിലധികമോ പൂട്ടുകള്‍ ഉപയോഗിച്ച് പൂട്ടണം. വീടിെൻറ വാതിലുകളും ജനങ്ങളും അടച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. കുടുംബാംഗങ്ങളോടോ അയല്‍ക്കാരോടോ ഉൾപ്പെടെ വിശ്വാസമുള്ളവരോടു തിരികെ എത്തുന്നതു വരെ വീട് ശ്രദ്ധിക്കാന്‍ ചുമതലപ്പെടുത്തണം. പണമോ ജ്വല്ലറിയോ മറ്റു മൂല്യമേറിയ വസ്തുക്കളോ വീടിനുള്ളില്‍ വെച്ചശേഷം യാത്ര പുറപ്പെടരുത്. ഏതെങ്കിലും ബാങ്കില്‍ അവ ഡെപ്പോസിറ്റ് ചെയ്യണം. എയര്‍കണ്ടീഷണര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ സ്വിച്ച് ഓഫാക്കിയെന്ന് ഉറപ്പാക്കണം. പാചക വാതക സിലിണ്ടര്‍ ശരിയായ വിധത്തില്‍ ഓഫ് ചെയ്യണം.
പാസ്പോർട്ട് കാലാവധി
പരിശോധിക്കണം
യാത്രക്ക് മുമ്പ് പാസ്പോര്‍ട്ടിെൻറ കാലാവധി പരിശോധിക്കണം. പാസ്പോര്‍ട്ടിെൻറ കാലാവധി ആറ് മാസത്തില്‍ കുറയാന്‍ പാടില്ല. യാത്ര പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തേക്കുള്ള വിസ നേരത്തേതന്നെ ഉറപ്പാക്കണം. ഖത്തറിലെ ചില എംബസികള്‍ പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളുടെ പാസ്പോര്ട്ടില് അവരുടെ വിരലടയാളം ആവശ്യപ്പെടുന്നുണ്ട്.
ഒപ്പം കരുതുന്ന ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കാര്‍ ഉടമസ്ഥാവകാശ കാര്‍ഡ്, ബാങ്ക് കാര്‍ഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകളുടെ യോഗ്യത ഉറപ്പാക്കണം. യാത്രയിലുടനീളം ഔദ്യോഗിക രേഖകളും മൂല്യമേറിയവയവും സുരക്ഷിതമായി സൂക്ഷിക്കണം. പാസ്പോര്‍ട്ടോ ഐ.ഡി കാര്‍ഡോ ഒരു കാരണവശാലും പണയം വെക്കരുത്.
എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ എല്ലാവിധ പിന്തുണയും സഹാ യവും ലഭ്യമാക്കാണമെന്ന് ആവശ്യപ്പെട്ട് വിദേശരാജ്യങ്ങളിലെ ഖത്തറിെൻറ നയതന്ത്രകാര്യാലയങ്ങളിലേക്ക് വിദേശകാര്യമന്ത്രാലയം നേരത്തേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
വേനല്‍ക്കാലത്ത് ഖത്തരികള്‍ കൂടുതലായി യാത്ര ചെയ്യുന്ന രാജ്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഏതു രാജ്യമാണോ സന്ദര്‍ശിക്കുന്നത് ആ രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങളും അവിടത്തെ നിയമങ്ങളുടെ വിശദാംശങ്ങളും അടങ്ങിയ ലഘുലേഖകള്‍ നല്‍കുന്നുണ്ട്.
എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ ഉടന്‍തന്നെ പൗരന്മാർ അതത് രാജ്യത്തെ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. പോകുന്ന രാജ്യത്തെ എംബസിയുടെയോ കോണ്സുലേറ്റിെൻറയോ മേല്വിലാസലും ടെലിഫോണ്‍ നമ്പരും കരുതണം. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ഇതു സഹായകമാകും. പാസ്പോര്‍ട്ടിെൻറയും വിസയുടെയും പകര്‍പ്പും സൂക്ഷിക്കണം. ഇവയുടെ പകര്‍പ്പ് ഇമെയിലില്‍ സൂക്ഷിക്കുന്നത് ഉചിതമായിരിക്കും. പാസ്പോര്‍ട്ടോ മറ്റോ നഷ്ടപ്പെട്ടാല്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി സഹായകമാകും.
അപരിചിതരുമായി
അടുത്തിടപഴകരുത്
യാത്രയില്‍ എവിടെ പോയാലും, ഹോട്ടലിലോ വിമാനത്താവളത്തിലോ മാര്‍ക്കറ്റിലോ എവിടെയായാലും സുരക്ഷ ഉറപ്പാക്കണം. യാത്രക്കിടെ അപരിചിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം.
ആഭരണങ്ങളോ മറ്റു വിലയേറിയ വസ്തുക്കളോ അനാവശ്യമായി ൈകയില്‍ കരുതുന്നത് ഒഴിവാക്കണം. കൈയിലെ പണം പഴ്സില്‍ സൂക്ഷിക്കണം. യാത്രക്കിടെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിന് അനധികൃത ടാക്സികളെ ആശ്രയിക്കരുത്. പോകുന്ന രാജ്യങ്ങളില്‍ മാതൃരാജ്യത്തിെൻറ അംബാസഡറിനെപോലെ പെരുമാറണം. സംശയകരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. പോകുന്ന രാജ്യത്തെ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കണം.
യാത്രയില്‍ ഒപ്പമുള്ള വേലക്കാര്‍, ആയമാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ വിസയും മറ്റു നടപടികളും സ്പോണ്സര് പൂര്‍ത്തിയാക്കണം. സന്ദര്‍ശക രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളുടെ അനുമതിയില്ലാതെ താമസകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കരുത്. പരിശോധിക്കാന്‍ വരുന്ന വ്യക്തിയുടെ ഔദ്യോഗിക പദവി മനസ്സിലാക്കിയിരിക്കണം.
തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ അഭ്യര്‍ഥിക്കണം. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട അന്വേഷണമാണെങ്കില്‍ ബന്ധപ്പെട്ട എംബസിയെ ഉടന്‍ വിവരം അറിയിക്കണം. സന്ദര്ശകരാജ്യത്തെത്തിയാല് ഖത്തരി യാത്രക്കാരന് കൈയിലുള്ള തുക (പതിനായിരം യൂറോക്കോ പതിനായിരം ഡോളറിനോ മുകളില്‍ തു കയുണ്ടെങ്കില്) സംബന്ധിച്ച് കസ്റ്റംസ് ഓഫിസറെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.