ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ നാഷനൽ സെൻറർ ഫോ ർ കാൻസർ കെയർ ആൻഡ് റിസർച് അസി. പ്രഫസറും അമേരിക്കൻ ബോ ർഡ് അംഗീകാരമുള്ള ജനറ്റിക് കൗൺസിലറുമായ ഡോ. റീം അൽ സുലൈമാെൻറ നേതൃത്വത്തിലുള്ള ഗവേഷണത്തിന് ബ്രിട്ടീഷ് അം ഗീകാരം. ബ്രിട്ടനിലെ 100 േബ്രക്ക്ത്രൂ ഗവേഷണങ്ങളിലൊന്നായി ഡോ. റീം അൽ സുലൈമാെൻറ കീഴിലുള്ള പഠനത്തെ തെരഞ്ഞെടുത്തു. സ്തനാർബുദം രോഗികളിലെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുവെന്ന കണ്ടെത്തലാണ് പഠനത്തെ തെരഞ്ഞെടുക്കാൻ കാരണം.
ലണ്ടനിലെ റീജൻറ്സ് സർവകലാശാലയിലെ ഉപരിപഠന കാലയളവിലാണ് ഡോ. റീം അൽ സുലൈമാൻ ഗവേഷണം പൂർത്തിയാക്കിയത്. സ്തനാർബുദ രോഗികളും അവരുടെ മാനസികാരോഗ്യത്തിൽ സ്തനാർബുദത്തിെൻറ സ്വാധീനവും എന്ന പ്രമേയത്തിലൂന്നിയാണ് ഗവേഷണം നടത്തിയത്. ബ്രിട്ടെൻറ അംഗീകാരത്തിൽ ഏറെ അഭിമാനിക്കുന്നുവെന്നും ജീവിതത്തിലെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നാണിതെന്നും പിന്തുണച്ചവർക്കെല്ലാം കൃതജ്ഞത അറിയിക്കുകയാണെന്നും ഡോ. അൽ സുലൈമാൻ പ്രതികരിച്ചു.
ഡോ. റീം അൽ സുലൈമാെൻറ പഠന ഗവേഷണങ്ങൾ ഇതിനകംതന്നെ നിരവധി ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിലും സെമിനാറുകളിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജർമനിയിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓങ്കോളജി സമ്മേളനത്തിലും അവർ പങ്കെടുക്കുകയും പേപ്പർ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഹമദ് മെഡിക്കൽ കോർപറേഷനിലെ െബ്രസ്റ്റ് കാൻസർ േപ്രാഗ്രാം ഡയറക്ടറും ഹെമറ്റോളജി, ഓങ്കോളജി സീനിയർ കൺസൾട്ടൻറുമായ ഡോ. സൽഹാ ബുജസ്സും ആണ് ഡോ. റീം അൽ സുലൈമാെൻറ പ്രധാന മെൻറർമാരിലൊരാൾ. എച്ച്.എം.സി മാനസികാരോഗ്യ വിഭാഗത്തിലെ സീനിയർ കൺസൾട്ടൻറ് ഡോ. സുഹൈല ഗുലൂമും ഡോ. അൽ സുലൈമാെൻറ പ്രധാന മെൻറർമാരിൽ പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.