‘റിയാദിലെ ജി.സി.സി ഉച്ചകോടിക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സൗ ദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണക്കത്ത് അയച്ചു’. 2018 അവസാനം ലോകമെമ്പാടുമു ള്ള നൻമയും സ്നേഹവും ആഗ്രഹിക്കുന്നവർ പങ്കുവെച്ച സന്തോഷമായിരുന്നു ഇത്. കാരണം മറ ്റൊന്നുമല്ല, ഖത്തറിനെതിരായ ഉപരോധം തുടരുന്ന അയൽരാജ്യങ്ങളിലെ പ്രമുഖരായ സൗദിയ ുടെ ഭരണാധികാരിയുടേത് വെറുമൊരു ക്ഷണമായല്ല ലോകം കണ്ടത്.
2019 മേയ് 28നും സമാനമായ ൊരു ക്ഷണം വന്നു, സൗദിയിൽ നിന്ന് ഖത്തറിലേക്ക്. മക്കയിൽ നടക്കുന്ന ജി.സി.സി അടിയന്തര ഉ ച്ചകോടിയിലേക്ക് ഖത്തർ അമീറിനെ ക്ഷണിച്ചുകൊണ്ടുള്ള സൗദി രാജാവിെൻറ കത്ത്. എന്നാ ൽ പ്രത്യേകിച്ചൊന്നും നടന്നില്ല. ഉപരോധം ചർച്ചയാകാത്ത ആ ഉച്ചകോടിയും സമാപിച്ചു. ഖ ത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദ ുല്ല ബിൻ നാസർ ബിൻഖലീഫ ആൽഥാനി പെങ്കടുത്തു. ജി.സി.സി രാ ജ്യങ്ങളിലെ മു ൻനിര നേതാക്കൾ ഉപരോധത്തിന് ശേഷം ഒരുമിച്ച് പെങ്കടുത്ത ആദ്യ സമ് മേളനം എന്നൊരു പ്രാധാന്യം അതിനുണ്ടായിരുന്നു.
സമ്മേളനത്തിനിടെ സൗദി ഭരണാധ ികാരി സൽമാൻ രാജാവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ പ്ര ധാനമന്ത്രിക്ക് ഹസ്തദാനം ചെയ്തു. അത്രയെങ്കിലും സമാധാനിക്കാം. എന്നാൽ ഖത ്തർ മുമ്പും ജി.സി.സി സമ്മേളനത്തിൽ പെങ്കടുത്തിരുന്നുവെന്നും പങ്കാളിത്തം എന്നതിൽ വല ിയ പ്രാധാന്യം ഇല്ലെന്നുമുള്ള സൗദി വിദേശകാര്യമന്ത്രിയുടെ പ്രസ്താവന പിന്നാലെ വന്നു. തങ്ങളുടെ ഭാഗത്ത് അയവൊന്നും ഇല്ലെന്ന ആ പ്രസ്താവന പ്രതീക്ഷകൾക്കുമേലുള്ള കരിനിഴലുമായി. അതിനിടെ ഖത്തറിനെതിരെ യുഎഇ ഏര്‍പ്പെടുത്തിയ ഷിപ്പിങ് നിരോധനത്തില്‍ ഭാഗികമായി ഇളവ് വരുത്തിയ തായി വാർത്ത വന്നിരുന്നു.
ഖത്തറില്‍ നിന്നുള്ള ചരക്കുകള്‍ യുഎഇ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനും യുഎഇയില്‍ നിന്നുള്ള ചരക്കുകള്‍ ഖത്തറില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അബുദാബി തുറമുഖം അധികൃതര്‍ പുറപ്പെടുവിച്ച ഉത്തരവാണ് റദ്ദാക്കിയതത്രേ. ഖത്തരി പതാക വഹിച്ചതോ ഖത്തര്‍ പൗ രന്മാരുടേയോ ഖത്തരി കമ്പനികളുടേയോ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്ക് നിയന്ത്രണങ്ങള്‍ തുടരും. എന്നാൽ ഷിപ്പിങ് മേഖലയിലെ ഇളവ് സംബന്ധിച്ച് തങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് യു.എ.ഇയുടെ വിശദീകരണം.
മറക്കാനാകില്ല, 2017 ജൂൺ അഞ്ച്
ഖത്തറിനെതിരെയുള്ള അയൽരാജ്യങ്ങളുടെ ഉപരോധം മൂന്നാം വർഷത്തിേലക്ക് പ്രവേശിക്കുകയാണ്. 2017 ജൂൺ അഞ്ചിന് പുലർച്ചെയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. കാരണങ്ങളായി പറഞ്ഞതാകെട്ട വ്യാജമായി ഉണ്ടാക്കിയതും. ഖത്തർ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ്റ് തകർത്ത് അമീറിെൻറ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചു. എന്നാൽ ഖത്തറിെൻറ മുഴുവൻ അതിർത്തികളും അടച്ചുള്ള ഉപരോധത്തിനാണ് അവർ തുനിഞ്ഞത്.
ക്യു എൻ എയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവവും മൂന്നാംവർഷത്തിലേക്ക് കടക്കുകയാണ്. എല്ലാ മേഖലയിലും വളർച്ചയുടെയും മാറ്റങ്ങളുടെയും പുതുകാലത്തിെൻറ പിറവിയിലേക്കാണ് ഉപരോധം ഖത്തറിനെ വഴിനടത്തിയത്. അതിെൻറ തുടക്കമെന്ന നിലയിൽ സൈബർ സുരക്ഷാമേഖലയിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ കാണാനാകും. ദേശീയ സൈബർ സുരക്ഷാ സ്ട്രാറ്റജിയാണ് രാജ്യത്തിെൻറ സൈബർ സുരക്ഷക്ക് ചുക്കാൻ പിടിക്കുന്നത്. ഇ നിയൊരാക്രമണത്തെ എന്തു വിലകൊടുത്തും പ്രതിരോധിക്കാനായി ശക്തമായ മാർഗങ്ങളാണ് സ്വീകരിച്ചിരി ക്കുന്നത്. വിവര സുരക്ഷാ രംഗത്തെ വ്യത്യസ്ത സ്ഥാപനങ്ങളുമായി ഇതിനായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം കൈകോർക്കുകയാണ്. ക്യു.എൻ.എ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം സൈബർ ഭീകരവാദത്തിെൻറ പ രിധിയിൽ പെടുന്നുവെന്നാണ് ഐ ടി നിയമജ്ഞർ വ്യക്തമാക്കുന്നത്.
കളിയിലൂടെ തിരിച്ചടി
കളിമൈതാനങ്ങളിലൂടെ ഖത്തർ മധുരമായി തിരിച്ചടി നൽകുകയാണ് എന്ന് പറയാം. ഉപരോധം നാലുപാടും കൊട്ടിയടക്കുേമ്പാഴും 2022 ലോകകപ്പ് ഫുട്ബാളിെൻറ ഒരുക്കങ്ങളെല്ലാം തടസമില്ലാതെ നീങ്ങുകയാണ്. ഒഴു കിയെത്തിയ ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് കഴിഞ്ഞ മാസം അവസാനം ലോകകപ്പിലേ ക്കുള്ള രണ്ടാമത്തെ സ്റ്റേഡിയമായ അൽവക്റ സ്റ്റേഡിയം (അൽ ജനൂബ് സ്റ്റേഡിയം) അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലോകത്തിന് സമർപ്പിച്ചത്. അതും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയുടെ സാന്നിധ്യത്തിൽ.
ലോകകപ്പിെൻറ ആദ്യസ്റ്റേഡിയമായ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം നേരത്തേ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു.
ലോകകപ്പിൽ 48 ടീമുകൾ ഉണ്ടാകില്ലെന്നും 32 ടീമുകളേ ഉണ്ടാകൂവെന്നും ഉറപ്പായതും ഖത്തറിന് ഇരട്ടിമധുരമായി. ടീമുകളുടെ എണ്ണത്തിൽ വർധനവുണ്ടായാൽ ചില കളികൾ അയൽരാജ്യങ്ങളുമായി പങ്കിടേണ്ടി വരുമായിരുന്നു. ഫിഫയുടെ ഒൗദ്യോഗിക തീരുമാനം വന്നതോടെ ആ ആലോചനകൾക്കും പരിസമാപ്തിയായി. യു.എ.യിൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ സൗദിയെയും യു.എ.ഇയെയും തകർത്ത് ഖത്തർ കിരീടം സ്വന്തമാക്കിയതും ഇരട്ടി മധുരമായി, ഒപ്പം മധുരപ്രതികാരവും.
രാജ്യം കുതിക്കുന്നു, സകല മേഖലകളിലും
അറുതിയി ല്ലാതെ ഉപരോധം തുടരുേമ്പാഴും എല്ലാമേഖലകളിലും രാജ്യം കുതിപ്പിലാണ്. 2006ലെ ദോഹ ഏഷ്യാഡിനോടനുബന്ധിച്ചുതുടങ്ങിയ വികസന പദ്ധതികളുടെ തുടർച്ച. സൗദി കിരീടാവകാശി സൽമാൻ രാജാവ് പോലും പ്രശംസിച്ച സാമ്പത്തികാവസ്ഥയാണ് ഖത്തറിേൻറത്. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി തുടക്കം കുറിച്ച വികസനവിപ്ലവം മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുടരുന്നു. അമീറിെൻറ സ്വപ്നപദ്ധതിയായ വിഷൻ 2030ലേക്ക് രാജ്യം അതിവേഗം ചുവടുറപ്പിക്കുന്നു. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുെട അന്താരാഷ്ട്ര സംഘടന (ഒപെക്)യിൽ നിന്ന് 2019 ജനുവരി ഒന്നുമുതൽ ഖത്തർ പിൻവാങ്ങി, ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് ആഗോള ശക്തിയാകൽ തുടങ്ങിയ തീരുമാനങ്ങൾ ഖത്തറിെൻറ ധീരതയാണ് കാണിച്ചത്.
ഉപരോധത്തിലും കഴിഞ്ഞ ബജറ്റിൽ വാറ്റ് (മൂല്യവർധിത നികുതി), വരുമാന നികുതി എന്നിവ ഖത്തറിൽ നടപ്പാക്കിയില്ല. ഉപരോധം കഠിനമായി തുടരുേമ്പാഴും ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് െഎക്യരാഷ്ട്രസഭ വഴിയും അഭയാർഥിക്ഷേമത്തിനായും മറ്റും വൻ തുകയാണ് ഖത്തർ നൽകിക്കൊണ്ടിരിക്കുന്നത്. ഫലസ്തീൻ, സിറിയ പോലുള്ള രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കും നിലക്കാത്ത വിവിധ സഹായവുമായി ഖത്തർ എന്നും കൂട്ടിനുണ്ട്. ഇൗ റമദാനിൽ 30 രാജ്യങ്ങളിലെ 34 ലക്ഷം ജ നങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന വിപുലമായ പദ്ധതിയാണ് ഖത്തർ ചാരിറ്റി പ്രഖ്യാപിച്ചത്. 71.8 മില്യണ്‍ ഖത്തര്‍ റിയാലാണ് ഇതിനായി നീക്കിവെച്ചത്.
നമുക്ക് വേണ്ടത് നമ്മൾ ഉണ്ടാക്കുന്നു
നമുക്ക് വേണ്ടത് നമ്മൾ ഉണ്ടാക്കുന്നു എന്ന രൂപത്തിലേക്ക് ഖത്തർ വളരുന്നു എന്നതാണ് ഉപരോധം കൊണ്ടുണ്ടായ വലിയ നേട്ടം. പാലിെൻറയും പാലുത്പന്നങ്ങളുടെയും ഉത്പാദനത്തില്‍ രാജ്യത്തിെൻറ സ്വയം പര്യാപ്തത ഏകദേശം നൂറുശതമാനത്തിലേക്കെത്തി. ഉപരോധത്തിന് മുമ്പ് കേവലം 28 ശതമാനം മാത്രമായി രുന്നു ഇത്. ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുകയായിരുന്നു. ബലദ്ന എന്ന ഖത്തറിെൻറ സ്വന്തം പാൽകമ്പനി രാജ്യത്തിന് ആവശ്യമായ പാൽ–പാൽ ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ചു. രണ്ടാഴ്ചക്കകം തന്നെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ബലദ്നയിൽ നിന്ന് സുപ്രധാനമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സീനിയർ മാർക്കറ്റിംഗ് ഡയറക്ടർ മാഹിർ എൽദലി വ്യക്തമാക്കുന്നു.
കാർഷികമേഖലയിലും സ്വയംപര്യാപ്തതയിലേക്കാണ് പോക്ക്. തദ്ദേശീയ മായി പച്ചക്കറികളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 34 പ്ലോട്ടുകൾ സ്വകാര്യ കമ്പനികള്‍ക്ക് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അനുവദിക്കുകയാണ്. ഏറ്റവും അത്യാധുനിക കൃഷി സാങ്കേതിക വിദ്യ കളും സങ്കേതങ്ങളും ഇറക്കുമതി ചെയ്യും. പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുകയാണ്. പ്രാദേശിക വിപണിയില്‍ നിലവില്‍ പ്രതിവര്‍ഷം ആവശ്യമായിവരു ന്നത് 22.60ലക്ഷം ടണ്‍ പച്ചക്കറികളാണ്. ഇപ്പോള്‍ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികള്‍ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തിലാകുന്നതോടെ രാജ്യത്തെ പച്ചക്കറി ഉത്പാദനത്തിലെ സ്വയംപര്യാപ്തതയുടെ നിരക്ക് 60നും 70ശതമാനത്തിനുമിടയിലാകും.
ആകാശത്ത് ഖത്തർ എയർവേയ്സും വെള്ളത്തിൽ ഹമദ് തുറമുഖവും വികസനകുതിപ്പ് നടത്തുകയാണ്. ഉപരോധത്തിന് ഒന്നാം നാൾ മുതൽ ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 14 പുതിയ സ്ഥലങ്ങളിലേക്കാണ് ഖത്തർ എയർവേയ്സ് സര്‍വീസ് തുടങ്ങി യത്. ലോകത്തെ സുപ്രധാന ടൂറിസം, വ്യവസായ കേന്ദ്രങ്ങളിലേക്കെല്ലാം സര്‍വീസ് നടത്തുന്നുണ്ട്. വ്യാപാര വാണിജ്യമേഖലയിൽ യൂറോപ്യൻ–ഏഷ്യൻ രാജ്യങ്ങളുമായി ഖത്തർ മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഖത്തർ–അമേരിക്ക വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെട്ടു. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതി(എൽഎൻജി) 2022 ആകുമ്പോഴേക്കും രണ്ടര മ ടങ്ങിലേറെയാണ് വർധിക്കുക. ഖത്തറിലേക്കുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. വൻനിക്ഷേപസാധ്യതകളുമായി പ്രവൃത്തി തുടങ്ങിയ രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യത്തേത് 2019 ആദ്യപാദത്തിൽ പ്രവർത്തന സജ്ജമാകും. മനാതഖിനാണ് (ഇക്കണോമിക് സോൺസ് കമ്പനി) ചുമതല.
എന്നും നിയമത്തിെൻറ വഴിയേ
ഉപരോധം കനത്ത രൂപത്തിൽതന്നെ തുടരുേമ്പാഴും അതിര് വിട്ടുള്ള ഒരു കളിക്കും ഖത്തർ തയാറയില്ല. എല്ലാ മേഖലയിലും രാജ്യം നിയത്തിെൻറ വഴിയിലൂടെയാണ് നീങ്ങുന്നത്. ഖത്തറിന് ഭീഷണി ഉയർത്തുന്ന അയൽരാജ്യത്തിെൻറ ആണവപ്ലാൻറിനെതിരെ രാജ്യാന്തര ആണവോര്‍ജ ഏ ജന്സിക്ക് (ഐഎഇഎ) വിദേശകാര്യമന്ത്രാലയം കത്തയച്ചതാണ് ഒടുവിലത്തെ നടപടി. ഗള്‍ഫില്‍ ആണ വോര്ജത്തിെൻറ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ചട്ടക്കൂട് രൂപീകരിക്കണമെന്നും ഖത്തര്‍ ആ വശ്യപ്പെട്ടു. ഉപരോധം മൂലം അവകാശം നിഷേധിക്കപ്പെടുന്നവരുടെ വേദനയും പരാതികളും െഎക്യരാഷ്ട്രസഭയുടെ വിവിധ വേദികളിൽ ആണ് എത്തിക്കുന്നത്. ജനീവയിൽ നടന്ന മനുഷ്യാവകാശ കൗണ്‍സിലിെൻറ 40ാമത് സെ ഷനില്‍ വിദ്യാർഥികൾ തങ്ങൾ അയൽരാജ്യങ്ങളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിച്ചത് അധികൃതരുടെ കണ്ണുതുറപ്പിച്ചു.
അയൽരാജ്യങ്ങളിലെ നിയമലംഘനങ്ങള്‍ക്കെതിരെ യുഎന്നിലും രാജ്യാന്തര സ്ഥാപനങ്ങളിലും നിയമനടപടി ഉടന്‍ തുടങ്ങാനിരിക്കുകയുമാണ്. ദേശീയ മനുഷ്യാവകാശ കമ്മിറ്റി (എന്‍എച്ച്ആര്‍സി) ചെയര്മാന് ഡോ. അലി ബിന്‍ സുമൈഖ് അല്‍മര്‍റിയാണ് ഇതിന് ചുക്കാൻപിടിക്കുന്നത്. ഖത്തറിലെ പൗരന്മാര്ക്കും താമ സക്കാര്ക്കും ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിനുള്ള തടസങ്ങള്‍ ആണ് ഇതിനിടയിലും എല്ലാവരെയും ഏറെ വേദനിപ്പിക്കുന്നത്. മതപരമായ കര്‍മ്മങ്ങള്‍ രാഷ്ട്രീയവല്ക്കരിക്കപ്പെടുന്നതിനെതിരെ െഎക്യരാഷ്ട്രസഭയിലും അന്തരാഷ്ട്ര കോടതിയിലും നിയമനടപടിയിലാണ് രാജ്യം. ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എ ച്ച്ആര്സി) ചെയര്മാന് ഡോ. അലി ബിന്‍ സുമൈഖ് അല്‍മര്‍റി വത്തിക്കാനിൽ പോപ്പ് ഫ്രാന്‍സിസുമായി കൂ ടിക്കാഴ്ച നടത്തി ഉപരോധത്തിെൻറ വിവിധ പ്രശ്നങ്ങൾ അദ്ദേഹത്തിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.