???? ?????? ?????? ???????????? ???????? ??????? ??????? ??????

അ​മീ​ര്‍ ക​പ്പ് ഫൈ​ന​ല്‍: പകർന്നത്​ പരിസ്​ഥിതി സംരക്ഷണത്തി​െൻറ നല്ല പാഠം കൂടി

ദോ​ഹ: അ​മീ​ര്‍ ക​പ്പ് ഫൈ​ന​ല്‍ ദി​ന​ം വെറുമൊരു ദിവസം മാത്രമായിരുന്നില്ല. പരിസ്​ഥിതി സംരക്ഷണമേഖലയിൽ വൻ മാതൃ ക കൂടി കാണിച്ചാണ്​ ഖത്തർ അമീർ കപ്പ്​ ഫൈനൽ അവിസ്​മരണീയമാക്കിയത്​. ഫു​ട്ബോ​ള്‍ ആ​സ്വാ​ദ​ക​രു​ടെ സു​ഗ​മ​മാ​യ ഗ​ താ​ഗ​ത​ത്തി​നാ​യി പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മുവ​ാസ​ലാ​ത്ത് അന്ന്​ ഉ​പ​യോ​ഗി​ച്ച​ത് പ​രി​സ്ഥി​തി സൗ​ഹൃ ​ദ ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ ആയിരുന്നു. 10,000ല​ധി​കം കാ​ണി​ക​ളെ​യും 6,000ല​ധി​കം വി​ദ്യാ​ര്‍ഥി​ക​ളെ​യും വ​ഖ്റ​യി​ ലെ അ​ല്‍ജ​നൂ​ബ് സ്​റ്റേ​ഡി​യ​ത്തി​ലെ​ത്തി​ച്ച​ത് ഈ ​പരിസ്​ഥിതി സൗഹൃദ ബ​സു​ക​ള്‍ മു​ഖേ​ന​യാ​യി​രു​ന്നു.

ദേ​ശീ​യ ദ​ര്‍ശ​ന​രേ​ഖ 2030​​െൻറ ​ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യി​ക്ക​ല്‍, സു​സ്ഥി​ര പ​രി​സ്ഥി​തി വി​ക​സ​നം ശ​ക്തി​പ്പെ​ടു​ത്ത​ല്‍ എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്ന് മു​വാ​സ​ലാ​ത്ത് അ​റി​യി​ച്ചു. രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​​​െൻറ പ്ര​ക​ട​ന​വും സം​യോ​ജ​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഗ​താ​ഗ​ത ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് മ​ന്ത്രാ​ല​യ​ത്തി​​​െൻറ​യും മ​റ്റു ഓ​ഹ​രി​പ​ങ്കാ​ളി​ക​ളു​ടെ​യും വി​വി​ധ പ​ദ്ധ​തി​ക​ള്‍ വ​ലി​യ​തോ​തി​ല്‍ സം​ഭാ​വ​ന ന​ല്‍കു​ന്നു​ണ്ടെ​ന്ന് മുവ​ാസ​ലാ​ത്ത് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഫ​ഹ​ദ് സഅദ് അ​ല്‍ഖ​ഹ്താ​നി പ​റ​ഞ്ഞു.

അ​മീ​ര്‍ ക​പ്പ് ഫൈ​ന​ലി​​​െൻറ കാ​ര്യ​ത്തി​ല്‍ ഖ​ത്ത​ര്‍ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍, സു​പ്രീം​ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ൻറ്​ ലെ​ഗ​സി, ഖ​ത്ത​ര്‍ റെ​യി​ല്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ര്‍ത്ത​നം.10,000ല​ധി​കം ഫു​ട്ബോ​ള്‍ ആ​സ്വാ​ദ​ക​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി 115 ബ​സു​ക​ളും 6,000 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി 75 ബ​സു​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. അ​ല്‍ജ​നൂ​ബ് സ്​റ്റേ​ഡി​യം ഉ​ദ്ഘാ​ട​ന​വും അ​മീ​ര്‍ക​പ്പ് ഫൈ​ന​ലും വീ​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​കെ​യെ​ത്തി​യ​ത് 38,678 കാ​ണി​ക​ളാ​യി​രു​ന്നു.

അം​ഗ​പ​രി​മി​ത​രാ​യ​വ​ര്‍ക്ക് സു​ഗ​മ​മാ​യ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വീ​ല്‍ചെ​യ​ര്‍ സൗ​ക​ര്യ​ങ്ങ​ളും മു​വ​ാസ​ലാ​ത്ത് സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ദോ​ഹ മെ​ട്രോ​യി​ലെ യാ​ത്ര​ക്കാ​രു​ടെ ഗ​താ​ഗ​ത​ത്തി​നാ​യി ഖ​ത്ത​ര്‍ റെ​യി​ലു​മാ​യി സ​ഹ​ക​രി​ച്ച് മെ​ട്രോ​ലി​ങ്ക് ഫീ​ഡ​ര്‍ ബ​സു​ക​ളും സ​ര്‍വീ​സ് ന​ട​ത്തി. വ​ലി​യൊ​രു വി​ഭാ​ഗം കാ​ണി​ക​ളും മുവാ​സ​ലാ​ത്തി​​​െൻറ ബ​സ് സ​ര്‍വീ​സു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. അ​ല്‍ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ക്കാ​രു​ടെ കൈ​മാ​റ്റ​ത്തി​ല്‍ ലോ​ഡി​ങി​നും ഓ​ഫ് ലോ​ഡി​ങി​നും കേ​വ​ലം ഒ​രു​മി​നു​ട്ട് സ​മ​യം മാ​ത്ര​മാ​ണ് ബ​സു​ക​ളെ​ടു​ത്ത​ത്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.