ദോഹ: ഇന്ത്യൻ സ്കൂളുകളിലടക്കം തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും അനുമതി നൽകുകയ ും ചെയ്ത സെകൻറ് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതിൽ നിന്ന് വിദ്യാഭ്യാസ മ ന്ത്രാലയം പിൻമാറുന്നു. ഉച്ചക്കു ശേഷമുള്ള ഷിഫ്റ്റ് വിദ്യാഭ്യാസ സമ്പ്രദായം ഉന്നത വിദ്യാഭ്യാസ മന്ത്രാലയം താത്ക്കാലികമായി മരവിപ്പിക്കുകയാണ് ചെയ് തത്. അടുത്ത അധ്യയന വർഷം സെകൻറ് ഷിഫ്റ്റ് ഉണ്ടാകില്ല. അഞ്ച് മുതല്‍ ആറുവരെ പുതിയ ഇ ന്ത്യന്‍ സ്കൂളുകള്‍ അടുത്ത വര്‍ഷം ആരംഭിക്കുകയാണെന്നും ഇവിടങ്ങളില്‍ നിരവധി സീറ്റുകള്‍ ലഭ്യമാണെന്നും മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍ നുഐമിയെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം ‘ദി പെ നിന്സുല’ റിപ്പോര്‍ട്ട് ചെയ്തു. പുതിയ വിദ്യാലയങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ചുള്ള സീറ്റുകള്‍ വിദ്യാര്‍ഥി കള്‍ക്ക് ലഭ്യമാക്കാനാവും. അതിനാൽ സായാഹ്ന ബാച്ചുകൾക്കുള്ള ആവശ്യം വരില്ല.
ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഉച്ചക്കു ശേഷമുള്ള ഷിഫ്റ്റ് അനുവദിക്കുന്നതിനെ കുറിച്ച് നേരത്തെ പദ്ധതിയുണ്ടായി രുന്നു. എന്നാല്‍ താത്ക്കാലികമായി അനുമതി റദ്ദാക്കിയിരിക്കുകയാണ്. കാര്യങ്ങള്‍ ശരിയായ രീതിയിലെത്തു ന്നതുവരെയാണ് തീരുമാനം റദ്ദാക്കിയിരിക്കുന്നത്. ഉച്ചക്കു ശേഷമുള്ള ഷിഫ്റ്റ് ശരിക്കും ആവശ്യമുണ്ടോ എന്ന കാര്യത്തിലാണ് വ്യക്തത ആവശ്യമുള്ളതെന്നും അല്‍ നുഐമി പറഞ്ഞു. അധികം വരുന്ന കുട്ടികളെ എങ്ങ നെയാണ് വിദ്യാലയങ്ങള്‍ കൈകാര്യം ചെയ്യുകയെന്നാണ് നോക്കുന്നത്. പുതുതായി വരുന്ന വിദ്യാലയങ്ങളില്‍ മുഴുവന്‍ കുട്ടികളേയും ചേര്‍ക്കാനായാല്‍ ഉച്ചക്കു ശേഷമുള്ള ഷിഫ്റ്റ് സമ്പ്രദായത്തിെൻറ ആവശ്യം വരില്ലെന്നും നുഐമി ചൂണ്ടിക്കാട്ടി. പുതിയ വിദ്യാലയങ്ങളിലെ സീറ്റുകള്‍ വര്‍ധിച്ചുവരുന്ന ആവശ്യത്തിന് ഉതകുന്നതാണോ എന്ന് നോക്കിയതിന് ശേഷമാണ് അന്തിമ തീരുമാനമുണ്ടാവുക.
എങ്ങനെയായാലും അടുത്ത അക്കാദമിക വര്‍ഷത്തില്‍ ഷിഫ്റ്റ് സ മ്പ്രദായത്തിനുള്ള അനുമതിക്ക് സാധ്യതയില്ല. കുട്ടികളുടെ വര്‍ധനവിനെ തുടര്‍ന്ന് ആവശ്യത്തിന് സീറ്റില്ലെന്ന പരാതി ഇന്ത്യന്‍ സ്കൂളുകള്‍ക്ക് മാത്രമേ ഉണ്ടാ യിട്ടുള്ളൂവെന്നും തുണീഷ്യന്‍, പാകിസ്താനി, ഫിലിപ്പൈനി വിദ്യാലയങ്ങളില്‍ ആവശ്യത്തിന് സീറ്റുണ്ടെന്നും അല്‍ നുഐമി ചൂണ്ടിക്കാട്ടി. ഉച്ചക്കുശേഷമുള്ള ഷിഫ്റ്റിന് കുട്ടികളെ റജിസ്റ്റര്‍ ചെയ്ത സ്കൂളുകളില്‍ നിന്നും ഫീസ് തിരികെ നല്‍കിയതായി രക്ഷിതാക്കള്‍ അറിയിച്ചു. തെൻറ മകളെ ഉച്ചക്കുശേഷമുള്ള ഷിഫ്റ്റില്‍ ഗ്രേഡ് ഒന്നില്‍ എം ഇ എസ് ഇന്ത്യന്‍ സ്കൂളില്‍ റജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും മാനേജ്മെൻറ് ഇപ്പോള്‍ തുക തിരികെ നല്‍കിയതായി ഒരു രക്ഷി താവ് പറഞ്ഞു. സെകൻറ് ഷിഫ്റ്റിന് അനുമതി ലഭിച്ച് നടപടിക്രമങ്ങള്‍ നടത്തിയ ഇന്ത്യന്‍ സ്കൂളുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രവേശനം താത്ക്കാലികമായി റദ്ദാക്കിയതായും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നി ന്നുള്ള തുടര്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കാന്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിക്കുകയും നേരത്തേ ചെയ് തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.