ദോഹ: ജലത്തിെൻറ പ്രാധാന്യം പറഞ്ഞ് ‘വസന്തത്തില്‍ ഒരു പൂവ്’ പരിപാടി. ജലോപയോഗവും അതിെൻറ സ് രോതസ്സുകളുടെ സംരക്ഷണവും ലഭ്യത ഉറപ്പുവരുത്തലും ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് ലോക ജലദിനവുമായി ബന്ധപ്പെട്ട് നടന്ന ‘വസന്തത്തില്‍ ഒരു പൂവ്’ പദ്ധതി ഊന്നിപ്പറഞ്ഞു. റാസ് മത്ബഖില്‍ സംഘടിപ്പിച്ച ജീവനക്കാരുടെ പരിപാടിയില്‍ ഡോ. സൈഫ് അല്‍ ഹാജരി പങ്കെടുത്തു. ജലവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും ജലം സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയും ഉപയോഗിക്കുന്നതിെൻറ അളവ് കുറക്കേണ്ടതിെൻറ ആവശ്യകതയും പറഞ്ഞു. നഷ്ടപ്പെട്ടുപോകുന്നത് കുറക്കാനുള്ള സാങ്കേതികത വികസിപ്പിക്കേണ്ടതും പ്രധാനശപ്പട്ട കാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ജീവിതത്തിനും വികസനത്തിനും സാമ്പത്തിക പിന്തുണക്കും സാമൂഹ്യവും മാനുഷികവുമായി വികസനത്തിനുമെല്ലാം വെള്ളം ആവശ്യമാണെന്ന ബോധവത്ക്കരണം നടത്താന്‍ ജലദിനം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടല്‍വെള്ളത്തില്‍ നിന്നും ശുദ്ധീകരിച്ചാണ് ഖത്തര്‍ ഉപയോഗിക്കുന്നതെന്നും അതിനാവശ്യമായ മികച്ച സൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിശീര്‍ഷ ജലോപയോഗത്തില്‍ ഖത്തര്‍ വെള്ളം കൂടുതല്‍ കിട്ടുന്ന രാജ്യങ്ങളിലെ പൗരന്മാരേക്കാള് ഏറെ മുമ്പിലാണെന്ന് ഡോ. അല്‍ ഹാജരി ചൂണ്ടിക്കാട്ടി. ജലം സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് യുവജനങ്ങളെ ബോധവത്ക്കരിക്കുകയും കാര്‍ഷിക വ്യവസായ മേഖലകളില്‍ ചെടികള്‍ നനക്കാനും മലിനജലം ശുദ്ധീകരിക്കാനും പദ്ധതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.