ദോഹ: ആംബുലൻസ് ഒാടിക്കുേമ്പാൾ ഡ്രൈവിങ് വളയം മാത്രമല്ല, പേരും ഉൗരും അറിയാത്ത ആളുകളുടെ ജീവൻ കൂടിയാണ് ഇൗ വനി തയുടെ ൈകയിൽ സുരക്ഷിതമാകുന്നത്. ഇവരുടെ പേരാണ് ഫാത്തിയ സാലാനി, ഹമദ് മെഡിക്കല്‍ കോര്‍പറേഷ െൻറ ആംബുലന്‍സ് സര്‍വീസിലാണ് ജോലി. ഖത്തറിലെ ആദ്യത്തെ വനിതാ പാരാമെഡിക്.
രാജ്യത്തെ ആദ ്യത്തെ വനിതാ പാരാമെഡിക്കും ആംബുലന്‍സ് ഡ്രൈവറുമാകാന് സാധിച്ചതില്‍ ഏറെ സന്തോഷമുണ് ടെന്ന് ഫാത്തിയ പറയുന്നു. തുണീഷ്യയിലെ പഠനത്തിന് ശേഷം 20 വര്‍ഷം മുമ്പാണ് ഫാത്തിയ സാലാനി ഖ ത്തറില്‍ തിരികെ എത്തിയത്. ഹമദിെൻറ ആംബുലന്‍സ് സര്‍വീസില്‍ കയറിയപ്പോള്‍ പ്രസ്തുത മ േഖലയിലെ പ്രഥമ വനിതയായിരുന്നു ഇവർ.
ആംബുലന്‍സ് സേവനത്തിലെ വൈവിധ്യവത്ക്കരണത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഫാത്തിയയെന്നാണ് ഹമദ് മെഡിക്കല്‍ കോര്പറേഷന് അംബുലന്‍സ് സര്‍വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രൻറണ്‍ മോറിസെൻറ അഭിപ്രായം. ലോകത്താകമാനം പുരുഷന്മാരുടെ മേഖലയായാണ് പാരാമെഡിക്കിനെ കാണുന്നത്. എന്നാല്‍ സായാനിയുടെ കടന്നുവരവോടെ ലിംഗപരമായ വ്യത്യാസങ്ങളില്‍ കാര്യമില്ലെന്ന് തെളിഞ്ഞു.
കൂടുതല്‍ വനിതകള്‍ ഈ രംഗത്ത് വരാന്‍ ആഗ്രഹിക്കുന്നതായും അതിനായി മികച്ച പ്രചോദനം തങ്ങൾ നൽകുന്നതായും മോറിസ് വിശദീകരിച്ചു. ആംബുലന്‍സ് ഓടിക്കുകയെന്നത് പുരുഷന്മാരിൽ മാത്രമായി ഒതുങ്ങിയിരുന്ന കാലത്താണ് വനിത എന്ന നിലയില്‍ വെല്ലുവിളി ഏറ്റെടുത്ത് രംഗത്തെത്തിയതെന്ന് ഫാത്തിയ പറഞ്ഞു.
ആദ്യകാലത്ത് ആംബുലന്‍സ് ഓടിക്കുമ്പോള്‍ ജനങ്ങള്‍ അത്ഭുതത്തോടെ തന്നെ നോക്കിയിരുന്നു. എന്നാല്‍ എല്ലാവരും ഇവരെ ആദരിച്ചിരുന്നു.സമയവുമായി മല്ലിടുന്ന പ്രവര്‍ത്തനമാണ് ആംബുലന്‍സ് ഡ്രൈവിംഗ്. മികച്ച ഡ്രൈവിംഗ് പരിചയം, ക്ഷമ, സമയം ഉപയോഗപ്പെടുത്താനുള്ള കഴിവ്, പ്രശ്നപരിഹാരത്തിനുള്ള കഴിവ് എന്നിവയാണ് ഇൗ മേഖലയിൽ ആവശ്യമായുള്ളത്.
അനുഭവമാണ് ഫാത്തിയയെ മികച്ച ഡ്രൈവറും കഴിവുറ്റ പാരാമെഡിക്കുമായി മാറ്റിയത്. വനിതകള്‍ പ്രകൃത്യാ തന്നെ പ്രശ്നപരിഹാരം കാണുന്നവരാണെന്നാണ് ഫാത്തിയ പറയുന്നത്. ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം നിര്‍വ്വഹിക്കാനുള്ള കഴിവും സമ്മര്‍ദ്ദത്തില്‍ ക്രിയാത്മക തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുന്നവരുമാണ് വനിതകളെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.