നടന്നുനടന്ന്​ സമ്മാനം നേടാം

ദോ​ഹ: ഖത്ത​ര്‍ ദേ​ശീ​യ കാ​യി​ക ദി​നത്തി​​​െൻറ ഭാ​ഗ​മാ​യി ഇന്ത്യ​ൻ പ്ര​വാ​സി​ക​ള്‍ക്കാ​യി ക​ള്‍ച്ച​റ​ല്‍ ഫോ​റം സം​ഘ​ടിപ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ‘എ​ക്സ്പാ​റ്റ് സ്പോ​ട്ടീ​വ് 2019’​​​െൻറ ​ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി ‘സ്​റ്റപ്പ് ചാ​ല​ഞ്ച്’ മ​ത്സ​രം നടത്തും. ഏ​ത് പ്രാ​യ​ക്കാ​ര്‍ക്കും പ​ങ്കെ​ടു​ക്കാം. മ​ത്സ​രം ഫെ​ബ്രു​വ​രി നാല്​ മു​ത​ല്‍ 13വരെയാണ്​. 30313868 എ​ന്ന നമ്പറിൽ പേ​ര്​ ര​ജി​സ്​റ്റർ ചെ​യ്യ​ണം. ആ​പ്പി​ള്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ആ​പ്പ് സ്​റ്റോ​റി​ല്‍ നി​ന്ന്​ സ്റ്റ​പ്സ്​ ആപ്പ് (stepz app) എ​ന്ന ആ​പ്ലി​ക്കേ​ഷ​നും ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ പീ​ഡോ​മീ​റ്റ​ർ (Pedometer) എ​ന്ന ആപ്ലിക്കേ​ഷ​നും സ്വ ​ന്തം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്താ​ണ്​ മത്സ​രത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. മ​ത്സ​രാ​ര്‍ത്ഥി​ക​ളുടെ കൈ​വ​ശം ഫോ​ണ്‍ ഉ​ള​ള സ​മ​യ​ങ്ങ​ളി​ലെ​ല്ലാം അ​വ​ര്‍ ന​ട​ക്കു​ന്ന ചുവടുകൾ രേ​ഖ​െപ്പ​ടുത്തും. ​മ​ത്സ​രം അ​വ​സാ​നി​ക്കു​ന്ന ഫെബ്രു​വ​രി 13ന് ​ഈ ആ​പ്ലി​ക്കേ​ഷ​നി​ലെ ഹി​സ്​റ്റ​റി എ​ന്ന ഒാപ്​ഷ​ൻ സ്ക്രീ​ൻ ഷോ​ട്ട് എ​ടുത്ത് ​അ​ന്ന് രാ​ത്രി 12ന്​ മു​മ്പാ​യി 30313868 എ​ന്ന ന​മ്പ​റി​ല്‍ വാ​ട്സ്പ്പാ​യി അ​യ​ക്ക​ണം. ഫെബ്രു​വ​രി 12, 15 തി​യ്യ​തി​ക​ളി​ല്‍ ഖ​ത്ത​ര്‍ സ്പോ​ര്‍ട്സ് ക്ല​ബി​ലാ​ണ് ‘എ​ക്സ്പാ​റ്റ് സ്പോ​ട്ടീ​വ്’ ന​ട​ക്കു​ക.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.