ദോഹ: ഏഷ്യന്‍ കപ്പില്‍ ചരിത്രവിജയം നേടിയ ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീമിന് മണിക്കൂറുകൾ നീണ്ട സ്വീക രണമാണ് കഴിഞ്ഞ ദിവസം നൽകിയത്. എന്നാൽ പരിപാടിക്ക് ശേഷം മിനുട്ടുകൾക്കകം തന്നെസമയബന്ധി തമായി കോര്‍ണീഷ് വൃത്തിയാക്കി അധികൃതരുടെ മാതൃക. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പൊതുശു ചിത്വവിഭാഗമാണ് കോർണിഷിെൻറ ഭാഗങ്ങൾ എല്ലാം ഉടനടി വൃത്തിയാക്കിയത്. ഖത്തര്‍ ദേശീയ ടീമിനെ വര വേല്ക്കുന്നതിനായി കോര്‍ണീഷില്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. സ്വീകരണം കഴിഞ്ഞ് ജനക്കൂട്ടം പിരി ഞ്ഞുപോയ ശേഷം വളരെ വേഗത്തിലാണ് ഇവിടം വൃത്തിയാക്കിയത്. പൊതുശുചിത്വവകുപ്പിലെ 539 ജീവനക്കാരെയും 15 പ്രത്യേക മെഷീനുകളെയും 39 വാഹനങ്ങളെയും ഇതിനായി നിയോഗിച്ചിരുന്നു. തിരക്ക് മുന്നില്‍ക്കണ്ട് ശുചീകരണത്തിന് പ്രത്യേക പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി പ്രത്യേക ടീം രൂപീകരി ച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.