നീ​ളം കൂ​ടി​യ ലീ​ഗോ ബ്രി​ഗ്സ്​ പാ​ലം ഇന്ന്​ കാണാം

ദോ​ഹ: ലീ​ഗോ ബ്രി​ക്സ്​ (പ്ലാസ്​റ്റിക്​ കഷ്​ണങ്ങൾ ചേർത്ത്​ വച്ച്​ ഉണ്ടാക്കുന്ന കളിപ്പാട്ടം) ഉപയോഗിച്ച്​ തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ തൂ​ക്കു​പാ​ലം ഇന്ന്​ കാണാം. ഖ​ത്ത​ർ നാ​ഷ​ണ​ൽ ലൈ​ബ്ര​റി​യി​ലാണ്​ 2,60,000 ലീ​ഗോ ബ്രി​ക്സു​ക​ൾ കൊ​ണ്ട്​ തീർത്ത 33 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം പ്രദർശിപ്പിക്കുക. പാ​ലം നി​ർ​മാ​താ​ക്ക​ളാ​യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് സി​വി​ൽ എ​ഞ്ചി​നി​യേ​ർ​സ്(​ഐ​സ്) ആ​ണ് പിന്നിൽ. ലൈ​ബ്ര​റി​യി​ലെ​ത്തു​ന്ന യു​വ സ​ന്ദ​ർ​ശ​ക​ർ​ക്ക് എ​ഞ്ചി​നി​യ​റിം​ഗി​ലും ഗ​ണി​ത​ശാ​സ്​​ത്ര​ത്തി​ലും വാ​സ്​​തു​ശി​ൽ​പ വിദ്യയി​ലും താ​ത്പ​ര്യ​മു​ണ്ടാ​ക്കു​ക എ​ന്നതാണ്​ ലക്ഷ്യം. ‘ഖ​ത്ത​റി​ലെ ചെ​റി​യ ബി​ൽ​ഡി​ങ് നി​ർ​മാ​താ​ക്ക​ൾ; പാ​ലം നി​ർ​മാ​ണ സ​മൂ​ഹം’ എ​ന്ന പേ​രി​ലാ​ണ് പ്ര​ദ​ർ​ശ​നം. ഖ​ത്ത​റും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ശ​ക്​​ത​മാ​യ സാം​സ്​​കാ​രി​ക ബ​ന്ധ​ത്തിെ​ൻറ അ​ട​യാ​ളം കൂ​ടി​യാ​ണ് പാ​ലം.

അ​ഞ്ചാ​മ​ത് ഖ​ത്ത​ർ ബ്രി​ട്ട​ൻ മേളയോനോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ദ​ർ​ശ​നം. ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ലിെ​ൻറ​യും ഖ​ത്ത​റി​ലെ ബ്രി​ട്ടീ​ഷ് എം​ബ​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലാ​ണ് മേള. ഇന്ന്​ പാ​ല​ത്തിെ​ൻറ പ​കു​തി​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്. ബാ​ക്കി സ​ന്ദ​ർ​ശ​ക​രു​ടെ സ​ഹാ​യ​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ നീ​ളുന്ന​താ​ണ് പാ​ലം നി​ർ​മാ​ണ പ്ര​ദ​ർ​ശ​നം. ഒ​രോ​ ആ​ളു​ക​ൾ​ക്കും ത​ങ്ങ​ളു​ടേതായ ഇടപെടലുകൾ പാലം നിർമാണത്തിൽ നടത്താം. എ​ഞ്ചി​നി​യ​ർ​മാ​ർ ആ​വ​ശ്യ​മു​ള്ള നി​ർ​ദേ​ശം ന​ൽ​കും. പാ​ല​ത്തിെ​ൻറ നി​ർ​മാ​ണം എ​ഞ്ചി​നി​യ​റി​ങ്ങി​ലെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണെ​ന്നും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന ഒ​രോ​രു​ത്ത​ർ​ക്കും പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ് ത​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നും ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​യി​രി​ക്കും ഇ​തെ​ന്നും ഖ​ത്ത​ർ നാ​ഷ​ണ​ൽ ലൈ​ബ്ര​റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​ര​ക്ട​ർ സു​ഹൈ​ർ വ​സ്​​താ​വി പ​റ​ഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.