45 വ്യ​വ​സാ​യി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ​രം

ദോ​ഹ: ഉ​പ​രോ​ധ കാ​ല​ത്ത് ഉ​ൽ​പാ​ദ​നം ഇ​ര​ട്ടി​പ്പി​ച്ച 45 വ്യ​വ​സാ​യ​ശാ​ലാ ഉ​ട​മ​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ ആ​ദ​രം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഉൗ​ർ​ജ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​മാ​ണ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.
രാ​ജ്യ​ത്തെ മ​റ്റു വ്യ​വ​സാ​യി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും കൂ​ടു​ത​ൽ പ്ര​ചോ​ദ​നം ന​ൽ​കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശ്യ​ങ്ങ​ളി​ലൊ​ന്ന്.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ ഇ​ൻ​സ്​​ട്രി​യ​ൽ പോ​ർ​ട്ട​ലിെ​ൻ​റ ലോ​ഞ്ചിം​ഗും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി നി​ർ​വ​ഹി​ച്ചു. നി​ക്ഷേ​പ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വാ​ണി​ജ്യ വി​ദ​ഗ്ധ​ർ​ക്കും രാ​ജ്യ​ത്തെ വ്യ​വ​സാ​യ​ശാ​ല​ക​ളു​ടെ പൂ​ർ​ണ വി​വ​രം ന​ൽ​കു​ന്ന​താ​ണ് ഖ​ത്ത​ർ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ പോ​ർ​ട്ട​ൽ. ച​ട​ങ്ങി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ നി​ന്നും സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.