????????????? ????????????? ?????????????? ?? ????????? ????????? ??????? ????? ??????????? ????????????? ????????? ???????????????? ?????????????????????? ???? ?????????????

പ്ര​ള​യം: യൂ​ത്ത് ഫോ​റം പ​ത്ത് വീ​ടു​ക​ള്‍ ഏ​റ്റെ​ടു​ക്കും

ദോഹ: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ദു​തി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ന് ആശ്വാസവുമായി യൂ​ത്ത് ഫോ​റം ഖ​ത്ത​ര്‍. പ​ത്ത് കു​ടും​ബ​ങ്ങ​ള്‍ക്കാ​യുള്ള പ​ത്ത് വീ​ടു​ക​ൾ നിർമിക്കുന്ന ഉത്തരവാദിത്വമാണ്​ സംഘടന ഏ​റ്റെ​ടു​ത്തത്​. നിലവിൽ വി​വി​ധ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന യൂ​ത്ത് ഫോ​റം, പീ​പ്പ്ള്‍സ് ഫൌ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും പ്ര​സ്തു​ത പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

ജ​ന​സേ​വ​നം തന്നെ ജീ​വി​ത സം​സ്കാ​രവു​മാ​വുന്ന വി​ധം യു​വാ​ക്കൾ​ക്കി​ട​യി​ൽ സേ​വ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കയാണ്​ യൂത്ത്​ ഫോറം ചെയ്യുന്നത്​. ഇൗ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ന്‍റെ നി​ര്‍വ​ഹ​ണ​മാ​ണ് യൂ​ത്ത് ഫോ​റം ഇൗ പദ്ധതിയിലും ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സ​ർ​വീ​സ് വിം​ഗ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ​ബീ​ഹ് സ​മാ​ൻ പ​റ​ഞ്ഞു. വീ​ടു​ക​ള്‍ക്കാ​യു​ള്ള തു​ക പീ​പ്പ്ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ർ​മാ​ൻ പി ​മു​ജീ​ബ് റ​ഹ്മാ​ന്, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി അ​ബ്സ​ല്‍ അ​ബ്ദു​ട്ടി കൈ​മാ​റി. കേ​ന്ദ്ര നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷ​ഫീ​ഖ് അ​ലി, തൗ​ഫീ​ഖ് മ​മ്പാ​ട് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.