ദോഹ: പ്രാദേശിക ഉൽപാദനത്തെ േപ്രാത്സാഹിപ്പിക്കുന്നതിനായി ഉൽപന്നങ്ങൾക്ക് കൂടുതൽ വിശ്വാസ്യത നൽകുന്ന നടപടികൾ സ്വീകരിക്കുമെന്ന് അശ്ഗാൽ പ്രസിഡൻറ് ഡോ. സഅദ് ബിൻ അഹ്മദ് ബിൻ ഇബ്റാഹിം അൽ മുഹന്നദി പറഞ്ഞു. പ്രാദേശിക ഉൽപാദന മേഖലയെ കൂടുതൽ പിന്തുണക്കുന്നതിെൻറ ഭാഗമായി പ്രാദേശിക ഉൽപന്നങ്ങളെ കൂടുതൽ ആശ്രയിച്ച് പദ്ധതികളിൽ ഉൾപ്പെടുത്തും. ഇൻഡസ്ട്രിയൽ ഏരിയയിൽ ഇലാൻ സൈനേജ് ഫാക്ടറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അശ്ഗാലിെൻറ നിലവിലെ പദ്ധതികൾക്കും ഭാവി പദ്ധതികൾക്കും ആവശ്യമായ സൈനേജ് ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് ഇലാൻ സൈനേജ് ഫാക്ടറിക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചതായി അശ്ഗാൽ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി. അന്താരാഷട്ര നിലവാരത്തിൽ രൂപകൽപന ചെയ്യുകയും നിർമ്മിച്ചെടുക്കുകയും ചെയ്ത ട്രാഫിക്, റോഡ് അടയാളങ്ങളുടെ ഉൽപാദനമാണ് ഫാക്ടറിയുടെ പ്രത്യേകത. ഇലാൻ ഗ്രൂപ്പ് ചെയർമാനും ഖത്തർ ഡവലപ്മെൻറ് ബാങ്ക് സി.ഇ.ഒയുമായ അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ, ഇലാൻ ഗ്രൂപ്പ് സി.ഇ.ഒ ജാബിർ അബ്ദുല്ല അൽ അൻസാരി തുടങ്ങിയ മുതിർന്ന വ്യക്തിത്വങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 12000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഫാക്ടറിയിൽ വർഷത്തിൽ രണ്ട് ലക്ഷത്തിൽ പരം ട്രാഫിക് ബോർഡ് അടക്കമുള്ള ഉപകരണങ്ങൾ നിർമ്മിക്കാൻ സാധിക്കും. അതേസമയം, രാജ്യത്തെ പ്രാദേശിക ഉൽപാദനത്തെ േപ്രാത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമായി ഖത്തർ ഡവലപ്മെൻറ് ബാങ്കുമായി സഹകരിച്ച് തഹീൽ സംരംഭം ആരംഭിച്ചിട്ടുണ്ട്. അശ്ഗാലിെൻറ പദ്ധതികളിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള അവസരങ്ങൾ പ്രാദേശിക കമ്പനികൾക്കും ഫാക്ടറികൾക്കും നൽകുകയാണ് തഹീലിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.