ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ് യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -യു.​എ.​ഇ പ്ര​സി​ഡ​ന്റ് കൂ​ടി​ക്കാ​ഴ്ച

ദോ​ഹ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ബൂ​ദ​ബി​യി​ലെ​ത്തി​യ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ് യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​രു​നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ഗൗ​ര​വ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

യു.​എ.​ഇ​യി​ലെ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി അ​പ​ല​പി​ച്ചു.

യു.​എ.​ഇ​യു​ടെ പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​ജ്യം കൈ​ക്കൊ​ള്ളു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. പ്രാ​ദേ​ശി​ക സു​സ്ഥി​ര​ത​ക്കും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സം​യു​ക്ത നീ​ക്ക​ങ്ങ​ൾ തു​ട​രാ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ ധാ​ര​ണ​യാ​യി.

Tags:    
News Summary - Qatar Prime Minister-UAE President Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.